ശരീരഭാരം കൂട്ടുന്ന ചില ഭക്ഷണങ്ങൾ അറിയാം

നട്സിൽ നല്ല കൊഴുപ്പുകളും പ്രോട്ടീനും ഉണ്ട്. അതുകൊണ്ടുതന്നെ അവ മികച്ചത് എന്നു തോന്നാം. എന്നാൽ ഇവയിൽ കാലറി വളരെയധികമാണ്. ചെറിയ ഒരളവിൽത്തന്നെ 150 മുതൽ 200 കാലറി വരെയുണ്ട്. നട്സ് ബട്ടറും നട്സുമെല്ലാം അമിതമായ അളവിൽ അറിയാതെ തന്നെ കഴിച്ചു പോവും. നട്സ് ആരോഗ്യകരമാണെങ്കിലും അമിതമായ അളവിൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ശരീരഭാരം കുറയ്ക്കാനുള്ള ഒരുപാട് മാര്‍ഗങ്ങളെക്കുറിച്ച് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ശരീരഭാരം കൂട്ടാന്‍ എന്തൊക്കെയാണ് വേണ്ടതെന്നും പലര്‍ക്കുമറിയില്ല. ശരീരഭാരം കൂട്ടുന്ന ചില ഭക്ഷണങ്ങളെ അറിയാം.

നട്സ്, നട്സ് ബട്ടർ

നട്സിൽ നല്ല കൊഴുപ്പുകളും പ്രോട്ടീനും ഉണ്ട്. അതുകൊണ്ടുതന്നെ അവ മികച്ചത് എന്നു തോന്നാം. എന്നാൽ ഇവയിൽ കാലറി വളരെയധികമാണ്. ചെറിയ ഒരളവിൽത്തന്നെ 150 മുതൽ 200 കാലറി വരെയുണ്ട്. നട്സ് ബട്ടറും നട്സുമെല്ലാം അമിതമായ അളവിൽ അറിയാതെ തന്നെ കഴിച്ചു പോവും. നട്സ് ആരോഗ്യകരമാണെങ്കിലും അമിതമായ അളവിൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

സ്മൂത്തികൾ, പഴച്ചാറുകൾ

സ്മൂത്തി എന്നു കേൾക്കുമ്പോൾ തന്നെ, കൊള്ളാം ഹെൽത്തി ഫുഡ് തന്നെ എന്നു തോന്നും. എന്നാൽ കുറച്ചുപഴങ്ങൾ, മധുരമുള്ള യോഗർട്ട്, കുറച്ച് തേൻ ഇവയെല്ലാം ചേരുമ്പോൾ അമിതമായ അളവിൽ ഷുഗർ ശരീരത്തിലെത്തുകയാണ്. പഴച്ചാറുകൾ (fruit juices) ആണെങ്കിലോ, ഇവയിൽ നാരുകൾ ഒട്ടുമില്ല. ഉള്ളത് പഞ്ചസാരയും കാലറിയും മാത്രം. ദ്രവരൂപത്തിലുള്ള കാലറി വയർ നിറയ്ക്കില്ല. അതുകൊണ്ടുതന്നെ വേഗം വിശക്കും. പിന്നീട് ലഘു ഭക്ഷണം കഴിക്കേണ്ടി വരുകയും ചെയ്യും.

ഉണക്കപ്പഴങ്ങൾ

ഉണക്കപ്പഴങ്ങൾ അഥവാ ഡ്രൈഡ് ഫ്രൂട്ട്സ് ആരോഗ്യകരമായ ലഘുഭക്ഷണമായി തോന്നാം. എന്നാൽ ഇവ യഥാർഥത്തിൽ ഫ്രഷ് ആയ പഴങ്ങളിൽ നിന്ന് വെള്ളം നീക്കം ചെയ്യപ്പെട്ട ശേഷം ഉള്ള ഗാഢത കൂടിയ പഞ്ചസാരയാണ്. ഒരുപിടി ഉണക്കിയ മാമ്പഴമോ ഉണക്കമുന്തിരിയോ പഞ്ചസാരയും കാലറിയും നിറഞ്ഞ നിരവധി ഫ്രഷ് പഴങ്ങൾക്കു തുല്യമാണ്. അവ മധുരമുള്ളതും വലുപ്പം കുറഞ്ഞ് കടിക്കാൻ എളുപ്പമുള്ളതുമാകയാൽ വളരെ പെട്ടെന്ന് കൂടുതൽ കഴിക്കുകയും ചെയ്യും.