കുട്ടികളുടെ ഭക്ഷണത്തിൽ മീനുകൾ ഉൾപ്പെടുത്തൂ , കാരണമിതാണ്
മലയാളികൾക്ക് മീൻ ഒരു പ്രിയപ്പെട്ട വിഭവമാണ് .മീൻ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.എങ്കിൽ മീൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൃദയസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് ഇതു നല്ലൊരു പ്രതിവിധിയാണ്. മീനിൽ വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. സന്ധികളുടെ വളർച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും.
മീനുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ആവശ്യത്തിലേറെയുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. സാൽമൺ എന്ന മീനിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. സാൽമണിൽ 1.8 ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ കണ്ണുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. ദിവസേന മീൻ കഴിക്കുന്നതിലൂടെ കണ്ണിന്റെ കാഴ്ചാശക്തി കൂടുന്നതിനു മാത്രമല്ല രാത്രിയിൽ കാഴ്ച കുറയുന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാകും. ഹൃദയ സംരക്ഷണത്തിനും മൽസ്യ വിഭവങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ സിങ്ക് ,മീനുകളിൽ അടങ്ങിയിട്ടുണ്ട്. ഞണ്ട്, ഓയിസ്റ്റേഴ്സ് ഇവയിലാണ് സിങ്ക് കൂടുതലായുള്ളത്. തലച്ചോറിന്റെ വളർച്ചയ്ക്ക് മീനുകൾ കഴിക്കുന്നത് നല്ലതായതു കൊണ്ടുതന്നെ കുട്ടികളുടെ ഭക്ഷണത്തിൽ മീനുകൾ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.