ഫൈബർ കുറഞ്ഞ ഭക്ഷണം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട പോഷകമാണ് ഡയറ്ററി ഫൈബർ അഥവാ ഭക്ഷ്യനാരുകൾ. സസ്യാഹാരങ്ങളിൽ നിന്ന് ലഭിക്കുന്ന ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാൽ ഭക്ഷണത്തിൽ ഫൈബറിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക?

ധാന്യങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, കടല, പച്ചക്കറികൾ, പഴങ്ങൾ, നട്സുകൾ, വിത്തുകൾ എന്നിവയിൽ വിവിധ തരത്തിലുള്ള നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓരോന്നും ദഹനപ്രക്രിയയെ സഹായിക്കുന്നു. കുടലിലുള്ള ചില ബാക്ടീരിയകൾ ഭക്ഷണത്തിലൂടെ ലഭിക്കുന്ന നാരുകളെ വിഘടിപ്പിക്കുകയും അതുവഴി ബ്യൂട്ടറേറ്റ്, അസറ്റേറ്റ്, പ്രൊപ്പിയോണേറ്റ് എന്നിങ്ങനെ 'ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ' (SCFAs) ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ വൻകുടലിന്റെയും കുടൽ ഭിത്തിയുടെയും ആവരണത്തെ പരിപോഷിപ്പിക്കുകയും, ഒപ്പം ഉപാപചയ പ്രവർത്തനങ്ങളെയും രോഗപ്രതിരോധ സംവിധാനത്തെയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ലയിക്കാത്ത നാരുകൾ മലത്തിന് വ്യാപ്തി നൽകുകയും, ദഹനവ്യവസ്ഥയിലൂടെ അത് സുഗമമായി നീങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയുടെ അഭാവത്തിൽ മലം വരണ്ടുപോകുകയും കട്ടിയാകുകയും ചെയ്യുന്നു. ഇത് മലവിസർജ്ജനം പ്രയാസകരമാക്കുകയും, ആഴ്ചയിൽ മൂന്നിൽ കുറഞ്ഞ തവണ മാത്രം മലവിസർജ്ജനം നടക്കുകയോ അല്ലെങ്കിൽ മലവിസർജ്ജന സമയത്ത് വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കാത്തത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും, കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് പോഷകങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ദീർഘകാല രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇടയ്ക്കിടെ വയർ വീർക്കുക, ഗ്യാസ് ശല്യം, വയറുവേദന, അല്ലെങ്കിൽ മാറിമാറി മലബന്ധവും വയറിളക്കവും അനുഭവപ്പെടാം എന്നിവയെല്ലാം നാരുകളുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്.