ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ ഇത് കഴിക്കുന്നത് ഏറെ നല്ലതാണ് 

പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുമെന്ന് ആയുർവേദ വിദ​​ഗ്ധർ പറയുന്നു. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം.

 

പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുമെന്ന് ആയുർവേദ വിദ​​ഗ്ധർ പറയുന്നു. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം.

ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്. ∙ ശരീരഭാരം കുറയ്ക്കാംഅമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

ഗർഭകാലത്തും മുലയൂട്ടുന്ന അമ്മമാർക്കും ഏറെ നല്ലതാണ് ഉലുവ. ഉലുവയിലെ ഡയോസ്‌ജെനിൻ എന്ന ഘടകം മുലപ്പാൽ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കും . ഗർഭപാത്രത്തിൻറെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാൻ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഉലുവ വെളളം ചർമത്തിനും മുടിയ്ക്കും ഏറെ നല്ലതാണ്. ചർമസൗന്ദര്യം വർദ്ധിപ്പിയ്ക്കും. മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയിൽ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിൻറെ പ്രവർത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മർദ്ധവും നിയന്ത്രിക്കും.

ക്യാൻസർ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകൾ അകറ്റുന്നതാണ് ഒരു തരത്തിൽ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റിൽ ഈ വെള്ളം കുടിയ്ക്കുമ്പോൾ ടോക്‌സിനുകൾ നീക്കം ചെയ്യപ്പെടും. ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കും.

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാൻ ഉലുവയിട്ട വെള്ളം ഏറെ നല്ലതാണ്. ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തിൽ നിന്നും സംരക്ഷണം നൽകും.

തടി കുറയാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ട വെള്ളം വെറുംവയറ്റിൽ കുടിയ്ക്കുന്നത്. ഇതിൽ ലേശം തേനും നാരങ്ങാനീരും ചേർത്താൽ ഗുണം ഇരട്ടിയ്ക്കും. തേനും നാരങ്ങാനീരും തടി സ്വാഭാവികമായി കുറയ്ക്കുന്ന ഒന്നാണ്. ഉലുവയിലെ ഫൈബർ ദഹനത്തിലും കൊഴുപ്പു പുറന്തള്ളാനുമെല്ലാം സഹായകമാണ്. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.

ദഹനപ്രശ്‌നങ്ങൾക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബർ നല്ല തീരിയിൽ ദഹനം നടക്കാൻ സഹായിക്കും.

ഉലുവ വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കു നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും.ഗ്യാസ് വന്ന് വയർ വീർത്ത് ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക് ഉടനടിയ ആശ്വാസം നൽകുന്ന വിദ്യയാണിത്. 

കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വറുത്ത ഉലുവയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ കൊളസ്‌ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.