ഉലുവയും കഞ്ഞിവെള്ളവും ചേർന്നാൽ!! അതിശയിപ്പിക്കുന്ന ഗുണങ്ങൾ 

ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഉലുവ. തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, രോമകൂപങ്ങളെ പോഷിപ്പിച്ച് തലമുടി വളർച്ചയ്ക്ക് സഹായിക്കുന്നവയാണ് ഉലുവ.

 

ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഉലുവ. തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, രോമകൂപങ്ങളെ പോഷിപ്പിച്ച് തലമുടി വളർച്ചയ്ക്ക് സഹായിക്കുന്നവയാണ് ഉലുവ. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ തലമുടി ഇഴകൾക്ക് കരുത്തു പകരുന്നു. കൂടാതെ മുടി കൊഴിച്ചിൽ കുറച്ച് പുതിയ കട്ടിയുള്ള മുടി വളരുന്നതിന് സഹായിക്കുന്നു.

മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. 

പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ കഞ്ഞിവെള്ളത്തിന്‍റെ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. ഉലുവയിട്ട കഞ്ഞിവെള്ളം തലയോട്ടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും  മുടി വളരാനും സഹായിക്കും. 

കഞ്ഞിവെള്ളവും ഉലുവയും എങ്ങനെ ഉപയോഗിക്കാം

ഒരു കപ്പ് കഞ്ഞിവെള്ളത്തില്‍ കുറച്ച് ഉലുവ കുതിർത്തു വയ്ക്കുക. ഇത് ഒരു രാത്രി മുഴുവൻ മാറ്റി വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിലും തലയോട്ടിയിലും സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് ഗുണം ചെയ്യും.

ചർമ്മ സംരക്ഷണത്തിന് കഞ്ഞി വെള്ളം

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു അകറ്റാനും ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.  മുഖത്തെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ ഇതുപയോഗിക്കാവുന്നതാണ്. കഠിനമായ വെയിൽ ഏൽക്കുന്നതു മൂലം ഉണ്ടാകുന്ന കരുവാളിപ്പിനും നിറവ്യത്യാസങ്ങൾക്കും മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം.