ആരോഗ്യകരമായ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാം
കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി), മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും...
ഒന്ന്...
ഇരുണ്ട ഇലക്കറികളിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, നൈട്രേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ അവയെല്ലാം കരളിനെ പിന്തുണയ്ക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു.
രണ്ട്...
മുന്തിരിപ്പഴത്തിൽ വിറ്റാമിൻ സി, നാരുകൾ, വിറ്റാമിൻ എ, കാൽസ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. മുന്തിരിയിൽ നരിൻജെനിൻ, നരിംഗിൻ തുടങ്ങിയ 2 പ്രധാന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹെപ്പാറ്റിക് ഫൈബ്രോസിസ് കുറയ്ക്കാൻ സഹായിക്കുന്നു.
മൂന്ന്...
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പോളിഫെനോൾസ് കാപ്പിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗവേഷണമനുസരിച്ച്, കരളിലെ വീക്കം കുറയ്ക്കാനും ലിവർ സിറോസിസിന്റെ വികസനത്തിൽ നിന്ന് സംരക്ഷണ ഫലമുണ്ടാക്കാനും കാപ്പി സഹായിക്കുന്നു.
നാല്...
കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികൾ ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ്. അത് കൊണ്ട് തന്നെ കരളിലെ കൊഴുപ്പിനെ അലിയിക്കുന്നതിന് സഹായിക്കുന്നു.
അഞ്ച്...
റൂട്ട് വെജിറ്റബിൾ ആയതിനാൽ കരളിന്റെ ആരോഗ്യത്തിന് ബീറ്റ്റൂട്ട് സഹായകമാണ്. ആന്റി ഓക്‌സിഡന്റുകളും ബീറ്റാലൈൻ, ബീറ്റൈൻ, ഫോളേറ്റ്, പെക്റ്റിൻ, മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാരുകളുടെ നല്ല ഉറവിടമാണ്.
ആറ്...
മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് നട്‌സ്. വാൽനട്ടിൽ അർജിനൈൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് അമോണിയ നീക്കം ചെയ്യാൻ സഹായിക്കുന്നു.