കണ്ണുകളെ ആരോഗ്യകരമായി നിലനിർത്താൻ ഇത് കഴിക്കാം 

ഒരു സാധാരണ പഴമായി തോന്നുമെങ്കിലും പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ അതിശയിക്കും. പേരക്ക മാത്രമല്ല, പേരയുടെ ഇലയും പൂവും തൊലിയുമെല്ലാം പരമ്പരാഗതമായി നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പേരക്ക.

 


ഒരു സാധാരണ പഴമായി തോന്നുമെങ്കിലും പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ അതിശയിക്കും. പേരക്ക മാത്രമല്ല, പേരയുടെ ഇലയും പൂവും തൊലിയുമെല്ലാം പരമ്പരാഗതമായി നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പേരക്ക.

പേരയില ചായയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയൽ പ്രവർത്തനങ്ങൾ ഉണ്ടെന്ന് നിരവധി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പഴത്തിൽ ഉയർന്ന ക്വെർസെറ്റിൻ അടങ്ങിയിരിക്കുന്നതിനാൽ അലർജിക്കും ബ്രോങ്കൈറ്റിസിനു പോലും ഉപയോഗപ്രദമാണ്. വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാൽ ചുമയും ജലദോഷവും ചികിത്സിക്കുന്നതിൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരമ്പരാഗത ചികിത്സകളേയും പ്ലാസിബോയേയും അപേക്ഷിച്ച് ആർത്തവ വേദന കുറയ്ക്കാൻ പേരയിലയ്ക്ക് കഴിയുമെന്ന് 2007-ൽ മെക്സിക്കോയിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നതിനും തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ചെമ്പ് നല്ലതാണ്. എൻസൈമുകൾ സജീവമാക്കാൻ മാംഗനീസ് സഹായിക്കുന്നു

കുടൽ ആരോഗ്യത്തിന് മികച്ചതാണ് പേരക്ക. മലബന്ധം അകറ്റാൻ ഇത് സഹായിക്കും. അതിനാലാണ് ഭക്ഷണത്തിനു മുൻപ് പേരക്ക കഴിക്കണമെന്ന് പല ന്യൂട്രീഷ്യനിസ്റ്റുകളും ശുപാർശ ചെയ്യുന്നത്. രാവിലെ വെറും വയറ്റിൽ പേരക്ക കഴിക്കുന്നത് പൈൽസിന്റെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.

' ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ അസാധാരണമാംവിധം സമ്പുഷ്ടമാണ് ഈ പഴം. പേരയ്ക്കയിൽ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് മറ്റ് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഫെർട്ടിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ധാതുവായ ഫോളേറ്റിന്റെ സാന്നിധ്യമാണ് പേരയ്ക്കയുടെ ഗുണങ്ങൾ നൽകുന്നത്. പേരയ്ക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, ഒരു വാഴപ്പഴത്തിലും പേരക്കയിലും ഏതാണ്ട് ഒരേ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്...' - സുഖ്ദ ആശുപത്രിയിലെ ഡോ. മനോജ് കെ. അഹൂജ പറയുന്നു.

വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ (യുഎസ്ഡിഎ) കണക്കുകൾ പ്രകാരം 100 ഗ്രാം പഴത്തിൽ വെറും 68 കലോറിയും 8.92 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. 

100 ഗ്രാം പഴത്തിൽ 18 ഗ്രാം മിനറൽ അടങ്ങിയിട്ടുള്ളതിനാൽ പേരയ്ക്കയിൽ കാൽസ്യവും ധാരാളമുണ്ട്. 100 ഗ്രാം പഴത്തിൽ 22 ഗ്രാം മഗ്നീഷ്യം, കൂടാതെ ഗണ്യമായ അളവിൽ ഫോസ്ഫറസ്, പൊട്ടാസ്യം - 100 ഗ്രാമിൽ യഥാക്രമം 40, 417 ഗ്രാം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് പേരയ്ക്ക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരക്കയിൽ അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. മാത്രമല്ല, ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.

ലൈക്കോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോൾ എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു. പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിലും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നതിലും ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പേരയ്ക്ക വളരെ മികച്ചതാണെന്ന് ഡോ. മനോജ് കെ. അഹൂജ പറയുന്നു.

ധാരാളം നാരുകളുടെ അംശവും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും കാരണം പേരയ്ക്ക പ്രമേഹം തടയുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുമ്പോൾ, ഫൈബർ ഉള്ളടക്കം പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ ബാലൻസ് മെച്ചപ്പെടുത്താനും അതുവഴി രക്താതിമർദ്ദമുള്ള രോഗികളിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു. ഹൃദ്രോഗത്തിന്റെ വികാസത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകളുടെയും ചീത്ത കൊളസ്‌ട്രോളിന്റെയും (എൽഡിഎൽ) അളവ് കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. 

വൈറ്റമിൻ എയുടെ സാന്നിധ്യം കാഴ്ചയുടെ ആരോഗ്യത്തിനും മികച്ചാണ്. കാഴ്ചശക്തി കുറയുന്നത് തടയാൻ മാത്രമല്ല, കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇതിന് കഴിയും. തിമിരവും മാക്യുലർ ഡീജനറേഷനും മന്ദഗതിയിലാക്കാൻ ഇത് സഹായിക്കും. ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി-9 അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്കും പേരയ്ക്ക ഗുണം ചെയ്യും. കാരണം ഇത് കുഞ്ഞിന്റെ നാഡീവ്യൂഹം വികസിപ്പിക്കുന്നതിനും നവജാതശിശുവിനെ നാഡീ വൈകല്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.