വയോജന സംരക്ഷണ ബിൽ ; സംരക്ഷിച്ചില്ലെങ്കിൽ  സ്വത്ത് കൈമാറ്റം റദ്ദാക്കും

മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് വയോജന സംരക്ഷണ ബിൽ വിഭാവനം ചെയ്യുന്നത്.  മുതിർന്ന പൗരന്മാരെ വീടുകളി
 

 തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് വയോജന സംരക്ഷണ ബിൽ വിഭാവനം ചെയ്യുന്നത്.  മുതിർന്ന പൗരന്മാരെ വീടുകളിൽ നിന്ന് ഇറക്കിവിടുകയോ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയോ പരിചരിക്കാതെ ഉപേക്ഷിക്കുകയോ ചെയ്താൽ 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ എഴുതിനൽകിയ സ്വത്ത് കൈമാറ്റങ്ങൾ റദ്ദാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

എല്ലാ പൊലിസ് സ്റ്റേഷനുകളിലും വയോജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക നോഡൽ ഓഫിസർമാരെ നിയമിക്കും. കിടപ്പിലായവർക്കും ഡിമെൻഷ്യ ബാധിച്ചവർക്കും പ്രത്യേക സാന്ത്വന പരിചരണവും വയോജനങ്ങളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാൻ ഡിജിറ്റൽ ഡാറ്റാബേസും വാർഡുതലത്തിൽ സന്നദ്ധപ്രവർത്തകരെയും സജ്ജമാക്കും. അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനായി വയോജന അയൽപക്ക സൗഹൃദ ശൃംഖലയും രൂപീകരിക്കും. സൈബർ തട്ടിപ്പുകളിൽ നിന്ന് വയോജനങ്ങളെ സംരക്ഷിക്കാൻ അതിവേഗ നടപടിക്രമങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതാന്ത്യത്തിൽ നൽകേണ്ട ചികിത്സകൾ സംബന്ധിച്ച് മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുന്ന 'ലിവിങ് വിൽ' തയാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനൽകുന്നു.