മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ...

 

ഒന്ന്...

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ഇതു മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

രണ്ട്...

ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്, 1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കുക. ഇതു തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. തൈരിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ താരൻ അകറ്റുകയും, നാച്വറൽ കണ്ടീഷനർ ആയി പ്രവർത്തിക്കുകയും ചെയ്യും.