മുലയൂട്ടുന്ന സ്ത്രീകൾ കഴിക്കണം പറയുന്നതിന്റെ കാരണം ഇതാണ് .. 

 

മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ഗ്രേ മാറ്ററിനെ സഹായിക്കുന്നു. കൂടാതെ മസ്തിഷ്‌ക വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും മുട്ട വളരെ നല്ലതാണ്.

പ്രതിദിനം മൂന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നവരിൽ എച്ച്ഡിഎൽ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോൾ വർധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

വിറ്റാമിൻ ബി 12, ഒന്നിലധികം ആന്റീ ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം രോഗപ്രതിരോധ 
വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു

മുട്ട പോഷക സമൃദ്ധമാണെന്നതിൽ തർക്കമൊന്നുമില്ല. കൊളസ്‌ട്രോൾ കൂടുമെന്ന ഭയത്താൽ പലരും മുട്ട ആഹാരത്തിൽ നിന്ന് ഒഴിവാക്കുകയാണ് പതിവ്. അതല്ലെങ്കിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കും. എന്നാൽ, പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളൊക്കെ അടങ്ങിയ ഒരു സമ്പൂർണ്ണ ആഹാരമാണ് മുട്ട. അമിതമായി കഴിക്കരുത് എന്ന് മാത്രം. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. ദിവസേന രണ്ട് മുട്ട വീതം കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത് എന്ന് നോക്കാം.

മുട്ട ഒരു സമീകൃതാഹാരമാണ്, അതിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങൾ ഒരു ദിവസം രണ്ട് മുട്ട വീതം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലേയ്ക്ക് നിരവധി പോഷകങ്ങളാണ് എത്തുന്നത്. ഇത്തരത്തിൽ മുട്ട കഴിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കണ്ണിന്റെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഒരു പ്രധാന ഭക്ഷണമാണ് മുട്ട. മഞ്ഞക്കരു വലിയ അളവിൽ കരോട്ടിനുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകം ശ്രദ്ധിക്കേണ്ടത് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാണ്, ഇവ മാക്യുലർ ഡീജനറേഷനും തിമിരവും തടയുന്നതിന് പ്രധാനമാണ്. നല്ല കാഴ്‌ചയ്‌ക്കുള്ള പ്രധാനമായ വിറ്റാമിൻ എയുടെ ഉറവിടം കൂടിയാണ് മുട്ട.

എല്ലാവർക്കും അറിയാം മുട്ട പ്രോട്ടീന്റെ ഒരു കലവറ തന്നെയാണെന്ന്. അതിനാൽ തന്നെയാണ്, വ്യായാമം ചെയ്യുന്നവരും അതുപോലെ മസിൽ പെരുപ്പിക്കാൻ ആഗ്രഹിക്കുന്നവരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമെല്ലാം മുട്ട പതിവാക്കുന്നത്. ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടാനും സഹായിക്കുന്നുണ്ട്.