വിട്ടുമാറാത്ത എക്കിൾ അലട്ടുന്നുണ്ടോ? തുമ്പപ്പൂവ് ഇങ്ങനെ ഉപയോഗിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ മാറും!

നാം കാര്യമായി എടുക്കാറില്ലെങ്കിലും എക്കിളെന്നത് പലപ്പോഴും അസമയത്തു വന്ന് നമ്മെ ബുദ്ധിമുട്ടിയ്ക്കുന്ന ഒന്നാണ്.ഡയഫ്രത്തിൻറെ പെട്ടെന്നുള്ള സങ്കോചത്തിൻറെ ഭാഗമായാണ് എക്കിൾ രൂപപ്പെടുന്നത്.

 

നാം കാര്യമായി എടുക്കാറില്ലെങ്കിലും എക്കിളെന്നത് പലപ്പോഴും അസമയത്തു വന്ന് നമ്മെ ബുദ്ധിമുട്ടിയ്ക്കുന്ന ഒന്നാണ്.ഡയഫ്രത്തിൻറെ പെട്ടെന്നുള്ള സങ്കോചത്തിൻറെ ഭാഗമായാണ് എക്കിൾ രൂപപ്പെടുന്നത്. ഇത് ശരീരത്തിലെ അനൈശ്ചിക പ്രവർത്തനമാണ്, അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിയ്ക്കുന്ന സമയത്ത് സംഭവിയ്ക്കുകയും സ്വയം നിയന്ത്രിയ്ക്കാൻ പ്രയാസമുണ്ടാകുകയും ചെയ്യും. കുറച്ചു നേരത്തേയ്ക്ക് നിശ്ചിത ഇടവേളകളിൽ അത് സംഭാവിച്ചുകൊണ്ടേ ഇരിയ്ക്കും. പ്രത്യേക ശബ്ദത്തോട് കൂടിയുണ്ടാകുന്ന എക്കിൾ ശ്വാസ തടസത്തിന് കാരണമാകുകയും ചെയ്യും.പണ്ട് മുതലേ കേട്ടു പരിചയിച്ച ഒരു മാർഗമാണ് എക്കിൾ വരുമ്പോൾ വെള്ളം കുടിയ്ക്കുക എന്നത്. ചില സമയത്തെല്ലാം ഒരു കവിൾ വെള്ളം കൊണ്ട് എക്കിൾ മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എല്ലായ്പ്പോഴും അല്പം വെള്ളം കൊണ്ട് എക്കിൾ മാറാൻ സാധ്യതയില്ല. അതിനാൽ മറ്റ് ചില എളുപ്പ വഴികൾ പരീക്ഷിക്കേണ്ടി വരും..

ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്‌നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തിൽ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മർദ്ദം തുടങ്ങിയവ എക്കിൾ ഉണ്ടാകാൻ കാരണമാകും. പെട്ടന്ന് എക്കിളിനെ ഇല്ലാതാക്കാൻ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം:

വായിൽ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക.

. മാവിൻറെ ഇല കത്തിച്ച പുക ശ്വസിക്കുക.

. ചൂടുവെള്ളത്തിൽ ഇന്തുപ്പ് പൊടി ചേർത്തു കഴിക്കുക.

വായിൽ നിറയെ വെള്ളമെടുത്തിട്ട്‌ വിരൽകൊണ്ട്‌ മൂക്ക്‌ അടച്ചു പിടിച്ച്‌ ഒരു മിനിറ്റ്‌ ഇരിക്കുക.

ചുക്ക് അരച്ച് തേനിൽ കഴിക്കുക.

 തുമ്പപ്പൂവ് അരച്ച് മോരിൽ സേവിക്കുക.