സ്ഥിരമായി കറുവപ്പട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ ?

കറികൾക്ക് രുചി കൂട്ടാനും ചായയുടെ സ്വാദ് വർദ്ധിപ്പിക്കാനും പലരും കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പലരും അറിയാത പോകുന്ന ചില ​ഗുണങ്ങളും കറുവപ്പട്ടയിലുണ്ട്. സ്ഥിരമായി കറുവപ്പട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് വി​ദ​ഗ്ധ പഠനങ്ങൾ പറയുന്നത്.
 
ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വിഷമിക്കുന്നത്, അമിതമായുണ്ടാകുന്ന ശരീരഭാരവും അടിവയറ്റിലെ കൊഴുപ്പും ഓർത്താണ്. എന്നാൽ അതിന് ഉത്തമ പ്രതിവിധിയാണ് കറുവപ്പട്ട. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കറുവപ്പട്ട കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായകമാണ്. കൊളസ്ട്രോൾ കൂടുതലുള്ളവർ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കാവുന്നതാണ്.

ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ നശിപ്പിക്കുന്നതിനും കറുവപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് കറുവപ്പട്ടയിട്ട ചായയോ ചൂടുവെള്ളമോ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. ചർമകാന്തിക്കും ചർമസംരക്ഷണത്തിനും കറുവപ്പട്ട നല്ലതാണ്.

കറുവപ്പട്ട വെള്ളത്തിൽ ചേർക്കുന്നതിനും കൃത്യമായ ഒരു ആളവുണ്ട്. ചെറുവിരളിന്റെ ആദ്യ മടക്കിന്റെ അത്ര അളവിലാണ് കറുവപ്പട്ട എടുക്കേണ്ടത്. അമിതമായ ഉപയോഗം ആരോഗ്യത്തിന് ദോഷകരവുമാണെന്ന് മറക്കരുത്.