ദിവസവും വാൽനട്ട് കഴിക്കാറുണ്ടോ? എങ്കിലിത് അറിയാതെ പോകരുത്!
ഇന്ന് ഹെൽത്തി ലൈഫ് സ്റ്റൈൽ പിന്തുടരുന്നവരുടെ ഡയറ്റിൽ സ്ഥിരം ഇടംപിടിച്ചിരിക്കുന്ന നട്സുകളിൽ ഒന്നാണ് വാൽനട്ട്. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ വാൽനട്ട് ഒരു പവർഹൗസാണ്. മസ്തിഷ്‌കാരോഗ്യത്തിൽ നിന്ന് ഹൃദയസംരക്ഷണം വരെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ഇതിലുണ്ട്. പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡ് സമൃദ്ധമായി അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ “ബ്രെയിൻ ഫുഡ്” എന്ന പേരിലും വാൽനട്ട് അറിയപ്പെടുന്നു.

വാൽനട്ടിലുള്ള ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും ബ്ലഡ് പ്രഷർ ബാലൻസ് ചെയ്യാനും ഇത് സഹായകരമാണ്. സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉപകരിക്കും. വാൽനട്ടിന്റെ ആകൃതി തന്നെ മസ്തിഷ്‌കത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഓർമ്മശക്തി വർധിപ്പിക്കാനും കോൺസൻട്രേഷൻ മെച്ചപ്പെടുത്താനും വാൽനട്ട് സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളിൽ നിന്ന് മുതിർന്നവരുവരെ എല്ലാവർക്കും ഇത് നല്ലൊരു ഹെൽത്തി സ്നാക്കാണ്.വണ്ണം നിയന്ത്രിക്കാൻ സഹായിക്കും. വാൽനട്ടിൽ ഹെൽത്തി ഫാറ്റും ഫൈബറും ഉള്ളതിനാൽ ഏറെ നേരം വിശപ്പില്ലാതെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ട് അനാവശ്യ സ്നാക്കിംഗ് കുറയ്ക്കാനും വണ്ണം നിയന്ത്രിക്കാനും ഇത് സഹായകരമാണ്. കൂടാതെ ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയതിനാൽ ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും മുടിക്ക് കരുത്ത് നൽകാനും വാൽനട്ട് സഹായിക്കും. സ്കിൻ ഏജിംഗ് കുറയ്ക്കാനും ഇത് ഉപകരിക്കാം.
വാൽനട്ട് എപ്പോഴാണ് കഴിക്കേണ്ടത്?
∙രാവിലെ വെള്ളത്തിൽ കുതിർത്ത വാൽനട്ട് കഴിക്കുന്നത് നല്ലതാണ്
∙ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചേർത്തും കഴിക്കാം
∙ സലാഡിലും ഓട്സിലും യോഗർട്ടിലും ചേർത്ത് ഉപയോഗിക്കാം
∙ വൈകുന്നേരം ഹെൽത്തി സ്നാക്കായും കഴിക്കാം