ഏത്തക്ക ദിവസവും കഴിക്കാറുണ്ടോ? ഈക്കാര്യങ്ങൾ അറിയാം

ഏത്തക്ക ശരീരത്തിന് വളരെ നല്ലൊരു ഫലമാണ്. ടിക്കസേന ഏത്തക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഒരുപാട് ധാതുക്കൾ ഏത്തക്കായിൽ അടങ്ങിയിട്ടുണ്ട്. ദിവസേന ഏത്തക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദഹനത്തിന് ഉത്തമം:
ഏത്തപ്പഴത്തിൽ അടങ്ങിയ ഫൈബർ ദഹനത്തിന് സഹായിക്കും. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം:
ഏത്തക്കയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

ധാരാളം വിറ്റാമിനുകളും ധാതുക്കളും:
പൊട്ടാസ്യത്തോടൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവയും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു:
ഏത്തക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനം സാവധാനത്തിലാക്കുകയും വയറു നിറഞ്ഞ തോന്നൽ നൽകുകയും ചെയ്യുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.