ബദാം കഴിക്കുന്നവരാണോ? അറിയാം ചില ഗുണങ്ങൾ
ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും അത് ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണെന്നും ഗുണഗണങ്ങൾ ഏറെ ഉണ്ടെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ എങ്ങനെയാണ് ബദാം കഴിക്കേണ്ടുന്നതെന്നും എന്തൊക്കെയാണ് ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണമെന്നും നിങ്ങൾക്കറിയാമോ? അത് അറിയാതെയാണ് നിങ്ങൾ ബദാം കഴിക്കുന്നതെങ്കിൽ അത് വലിയ അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

ഒരു ദിവസം മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തൊരാൾ ആറ് മുതതൽ പത്ത് വരെ ബദാം കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണമുണ്ടെന്നാണോ ഇനി നിങ്ങൾ കരുതുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജവും ഫൈബറും അരോഗ്യകരമായ കൊഴുപ്പും നൽകും. ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോളിനെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ ഇ, റൈബോഫ്ലേവിൻ എന്നിവ ബദാമിൽ ധാരാളമുണ്ട് ഇത് ഓർമ ശക്തിക്കും പ്രായമുകുമ്പോഴുണ്ടാകുന്ന മറവി കുറയ്ക്കാനും സഹായകമാകും. ഇതിന് പുറമേ ചർമത്തിനും മുടിക്കും ഇത് ഗുണകരമാണ്.
എങ്ങനെ ബദാം കഴിക്കണമെന്നത് ഓരോരുത്തരിടേയും ഇഷ്ടമാണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന് ഗുണങ്ങൾ ഉണ്ട്. എന്നാൽ ഇതിനി സാധിക്കുന്നില്ലെങ്കിൽ വെള്ളത്തിലിടാതേയും കഴിച്ചാൽ മതി. വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം തൊലി കളഞ്ഞ് കഴിക്കുകയാണെങ്കിൽ അത് ദഹനത്തിന് എളുപ്പമാണ്.