ചെവിയിൽ എപ്പോഴും ഇയർഫോണാണോ? കേൾവിശക്തി സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇന്നത്തെ ജീവിതശൈലിയിൽ ഇയർഫോൺ ഒഴിവാക്കാനാകാത്ത ഒരു ഉപകരണമായി മാറിക്കഴിഞ്ഞു. യാത്രയ്ക്കിടയിലും ജോലിക്കിടയിലും വിശ്രമവേളകളിലുമെല്ലാം പാട്ടുകൾ കേൾക്കാനും ഫോൺ കോളുകൾ ചെയ്യാനും ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനുമെല്ലാം പലരും ഇയർഫോണിനെയാണ് ആശ്രയിക്കുന്നത്.

 

ഇന്നത്തെ ജീവിതശൈലിയിൽ ഇയർഫോൺ ഒഴിവാക്കാനാകാത്ത ഒരു ഉപകരണമായി മാറിക്കഴിഞ്ഞു. യാത്രയ്ക്കിടയിലും ജോലിക്കിടയിലും വിശ്രമവേളകളിലുമെല്ലാം പാട്ടുകൾ കേൾക്കാനും ഫോൺ കോളുകൾ ചെയ്യാനും ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനുമെല്ലാം പലരും ഇയർഫോണിനെയാണ് ആശ്രയിക്കുന്നത്. ഉപയോഗിക്കാനുള്ള എളുപ്പവും സൗകര്യവുമാണ് ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. എന്നാൽ മണിക്കൂറുകളോളം തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുന്ന ശീലം നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അറിയാമോ? അമിതമായ ശബ്ദവും നീണ്ട ഉപയോഗവും ക്രമേണ കേൾവിപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ഇയർഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളിലേക്കാണ് ഇയർഫോൺ ഉപയോ​ഗം എത്തിക്കുക. കേൾവി ശക്തിയെ പ്രതികൂലമായി ബാധിക്കൽ, തലകറക്കം, വാക്സ് അടയൽ, അണുബാധ തുടങ്ങിയവയാണ് പ്രധാനമായുള്ള പ്രശ്നങ്ങൾ.

ദിവസം ഉടനീളമുള്ള ഇയർഫോൺ ഉപയോ​ഗം കേൾവി ശക്തിയെ പ്രതികൂലമായി ബാധിക്കും. ചെവിക്കുള്ളിലെ രോമകോശങ്ങൾക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നത് സ്ഥിരമായോ താത്കാലികമായോ നിങ്ങളുടെ കേൾവി ശക്തി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചേക്കാം.ഇയർഫോണുകൾ ചെവിയിലേക്ക് വെക്കുമ്പോൾ വായുസഞ്ചാരം തടസപ്പെടാൻ കാരണമാകുകയും ഇത് അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. ബാക്ടീരിയ വളരാൻ സാധ്യത കൂടുതലായതിനാൽ ഇയർഫോൺ നിരന്തരം ഉപയോ​ഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യും. മറ്റൊരാൾ ചെവിയിൽ വെച്ച ഇയർഫോൺ വെക്കാതിരിക്കാനും ശ്രദ്ധിക്കണേ.

ഇയർഫോണി​ന്റെ ഉപയോ​ഗം തലകറക്കത്തിനും ചെവിക്കായം അടയാനും ഇടയാക്കും എന്നുള്ളതാണ് അടുത്ത വസ്തുത. വലിയ തോതിലുള്ള ശബ്ദം ഇയർകനാലിൽ മർദമുണ്ടാക്കുന്നതാണ് തലകറക്കത്തിലേക്ക് നയിക്കുന്നത്.