മഴക്കാലത്ത് ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
മഴക്കാലത്തും വേനല്‍ക്കാലത്തും പല കാര്യങ്ങളും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. അമ്മ ആരോഗ്യ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാവൂ
വീടും പരിസരവും ബാത്ത്‌റൂമും എല്ലാം വൃത്തിയായി സൂക്ഷിക്കുക. ഇത് വഴിയും രോഗത്തിന് സാധ്യത വളരെ കൂടുതലാണ്
മഴക്കാലത്തും വേനല്‍ക്കാലത്തും പല കാര്യങ്ങളും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. അമ്മ ആരോഗ്യ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാവൂ. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
അനുയോജ്യമായ വസ്ത്രം ധരിക്കാം
മണ്‍സൂണ്‍ കാലത്ത് ഹ്യുമിഡിറ്റി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ശ്രമിക്കണം. അധികം ടൈറ്റ് ആയതും അധികം ലൂസ് ആയതുമായ വസ്ത്രങ്ങള്‍ ധരിക്കരുത്.
വ്യക്തിശുചിത്വം പാലിക്കുക
വ്യക്തി ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുക. ന്നെും കുളിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മഴക്കാലത്ത് അധികം തല നനക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെറു ചൂടുവെള്ളത്തില്‍ കൈകഴുകാനാണ് ശ്രദ്ധിക്കേണ്ടത്.
വീട് വൃത്തിയാക്കി വെക്കുക
വീട് വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വീടും പരിസരവും ബാത്ത്‌റൂമും എല്ലാം വൃത്തിയായി സൂക്ഷിക്കുക. ഇത് വഴിയും രോഗത്തിന് സാധ്യത വളരെ കൂടുതലാണ്
ധാരാളം വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ദിവസവും2.5 ലിറ്റര്‍ വെള്‌ലമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.ധാരാളം വെള്ളം കുടിക്കാം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ദിവസവും2.5 ലിറ്റര്‍ വെള്‌ലമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.