രാത്രിയില്‍ കുരുമുളകിട്ട വെള്ളം കുടിച്ചാൽ .....
ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് കുരുമുളക് . പനിയായാലും തൊണ്ടവേദനയായാലുമെല്ലാം കുരുമുളക് പരിഹാരം തന്നെയാണ്. അത് ശരീരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ട് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനുമൊക്കെ സഹായിക്കും. പച്ച വെള്ളം കുടിക്കുമ്പോള്‍ അണുബാധ ഉണ്ടായേക്കാമെന്ന് ഭയന്നാണ് പലരും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. വെള്ളം തിളപ്പിക്കുമ്പോള്‍ അതിലേക്ക് രണ്ട് കുരുമുളക് കൂടി ഇടുന്നത് ഉത്തമമാണ്.
കൂടാതെ ഈ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ടോക്സിനെ പുറന്തള്ളാനുമൊക്കെ സഹായിക്കും.
ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് കുരുമുളകിട്ട വെള്ളം. ഇത് ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. കുരുമുളകിട്ട് തിളപ്പിച്ച വെള്ളം ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി അത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.