ഗ്യാസും നെഞ്ചിരിച്ചിലും അലട്ടുന്നുണ്ടോ? രാവിലെ ഈ പാനീയം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം!

ക്രമരഹിതമായ ഭക്ഷണരീതിയും ജീവിതശൈലിയിലെ മാറ്റങ്ങളും ദഹനവ്യവസ്ഥയെ ബാധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വയറുവീർക്കൽ, ഗ്യാസ്, മലബന്ധം തുടങ്ങിയ അസ്വസ്ഥതകൾ പലരെയും അലട്ടുന്നു. വെള്ളരിക്കയും ചിയ സീഡും ചേർത്തുള്ള പാനീയം ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും നാരുകൾ ലഭിക്കാനും സഹായിക്കും. ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ പാനീയത്തെക്കുറിച്ച് അറിയാം.

തിരക്കേറിയ ജീവിതശൈലി, എണ്ണയിൽ വറുത്ത ഫാസ്റ്റ് ഫുഡ്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിവ കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ദഹനപ്രക്രിയ മന്ദഗതിയിലാവുകയും ചെയ്യുമ്പോൾ, അത് പലപ്പോഴും ദൈനംദിന അസ്വസ്ഥതകൾക്കും, ഉന്മേഷക്കുറവിനും, ക്ഷീണത്തിനും കാരണമാകുന്നു.

വെള്ളരിക്കയും കുതിർത്ത ചിയ സീഡുകളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന പാനീയം വിവിധ ദഹനപ്രശ്നങ്ങളെ അലട്ടുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ പുറന്തള്ളാനും, ശരീരം കൂടുതൽ ലഘുവായതായി അനുഭവപ്പെടാനും സഹായിക്കുന്നു.

ശരീരത്തെ ശുദ്ധീകരിക്കുന്ന ഈ പാനീയം തയ്യാറാക്കാൻ എളുപ്പത്തിൽ ലഭ്യമായ ഏതാനും ചേരുവകൾ മതിയാകും. രണ്ട് ടേബിൾസ്പൂൺ ചിയ സീഡ്, പകുതി വെള്ളരിക്ക, ഒരു ചെറിയ കഷ്ണം പൈനാപ്പിൾ, ഒരു സ്പൂൺ നാരങ്ങാനീര്, അയമോദകം എന്നിവ ചേർത്താണ് ഈ പാനീയം തയ്യാറാക്കുന്നത്.

ആദ്യം, രണ്ട് ടേബിൾസ്പൂൺ ചിയ സീഡ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് പത്ത് മിനിറ്റ് കുതിർക്കുക. ഇവ ജെൽ രൂപത്തിലാകുന്നത് വരെ കാത്തിരിക്കുക. കുതിർത്ത ചിയ സീഡ്, അരിഞ്ഞ വെള്ളരിക്ക, പൈനാപ്പിൾ, അയമോദകം, നാരങ്ങാനീര് എന്നിവ ചേർത്ത് ഏകദേശം ഒരു മിനിറ്റോളം നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക.

ധാരാളം നാരുകൾ അടങ്ങിയ ചിയ സീഡ് വെള്ളത്തിൽ കുതിർക്കുമ്പോൾ ഒരു ജെൽ രൂപത്തിലാവുകയും, ഇത് മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം, വെള്ളരിക്ക ശരീരത്തിന് ജലാംശം നൽകുകയും, ശരീരത്തിന് കുളിർമയേകുകയും, ദഹനവ്യവസ്ഥയെ ഉള്ളിൽ നിന്ന് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.