രാവിലെ ഉപ്പ് ചേർത്ത് വെള്ളം കുടിച്ചാൽ ഇരട്ടി ഫലം
രാവിലെ ഉപ്പ് ചേർത്ത് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു
1. ജലാംശം നിലനിർത്താൻ
ജലാംശം, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്‌ക്ക് ആവശ്യമായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉറപ്പുവരുത്താൻ ഉപ്പുവെള്ളം സഹായിക്കുന്നു. വ്യായാമം ചെയ്യുന്നവർക്കും അമിതമായി വിയർക്കുന്നവർക്കും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് മികച്ച ഗുണങ്ങൾ നൽകുന്നു.
2. ദഹനത്തിന്
ആമാശയത്തിലെ ദഹന എൻസൈമുകളുടെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഉപ്പുവെള്ളത്തിന് കഴിയും. മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
3. ചർമാരോഗ്യത്തിന്
എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ രോഗങ്ങളിൽ നിന്ന് രക്ഷ തേടുന്നതിന് ഉപ്പു വെള്ളം സഹായിക്കുന്നു. ശരീരത്തിലെ വീക്കം, നീര് തുടങ്ങിയവ കുറയ്‌ക്കാനും സഹായിക്കുന്നു.
4. ശ്വസനാരോഗ്യത്തിന്
തൊണ്ട വേദന കുറയ്‌ക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്‌ക്കാനും ഉപ്പുവെള്ളം സഹായിക്കുന്നു. അലർജി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളും കുറയ്‌ക്കുന്നു.
5. വിഷാംശത്തെ പുറന്തള്ളാൻ
ശരീരത്തിൽ നിന്ന് വിഷാംശത്തെ പുറന്തള്ളാനും ഉപ്പുവെള്ളം സഹായിക്കും.
കൂടുതൽ ഗുണങ്ങൾ സ്വന്തമാക്കാൻ കടലുപ്പ് പോലുള്ള ശുദ്ധീകരിക്കാത്ത ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ടേബിൾ ഉപ്പ് വൻ തോതിൽ സംസ്കരിച്ചാണ് വിപണിയിലെത്തുന്നതെന്ന കാര്യം മറക്കരുത്.
ചെറു ചൂടുവെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് ലയിപ്പിച്ച് കുടിക്കാം. അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ എന്നിവർ ഉപ്പുവെള്ളം കുടിക്കരുത് . ഉപ്പുവെള്ളൺ അമിതമായാൽ നിർജ്ജലീകരണത്തിനും കാരണമാകുന്നു. ചിലർക്ക് വയറിളക്കത്തിനും ഉപ്പുവെള്ളം കാരണമാകുന്നു.