രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
പ്രഭാതഭക്ഷണത്തിന് പലരും ജ്യൂസുകൾ തിരഞ്ഞെടുക്കാറുണ്ട്. മുഴുവൻ പഴങ്ങളെ അപേക്ഷിച്ച് പഴച്ചാറുകളിൽ പോഷകങ്ങൾ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കിൽ രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടോ?.
പ്രഭാതഭക്ഷണത്തിന് പലരും ജ്യൂസുകൾ തിരഞ്ഞെടുക്കാറുണ്ട്. മുഴുവൻ പഴങ്ങളെ അപേക്ഷിച്ച് പഴച്ചാറുകളിൽ പോഷകങ്ങൾ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കിൽ രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടോ?.
എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദഹനവ്യവസ്ഥയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണങ്ങളും ദോഷങ്ങളും നൽകുന്നുണ്ടെന്ന് നവി മുംബൈയിലെ ഡോ. സോണാലി ഗൗതം പറഞ്ഞു. നിങ്ങൾ എങ്ങനെ അവ കഴിക്കുന്നുവെന്നതിനെയും നിങ്ങൾക്കുള്ള ഏതെങ്കിലും പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളെയും ആശ്രയിച്ചിരിക്കും അതിന്റെ ഫലമെന്നും അവർ അഭിപ്രായപ്പെട്ടു.
"ഓറഞ്ച് ജ്യൂസിന് നല്ലൊരു വശം കൂടിയുണ്ട്. ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു, വീക്കം കുറയ്ക്കുന്നു. അന്നനാളത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. ഓട്സ് അല്ലെങ്കിൽ തവിടുകളയാത്ത ധാന്യങ്ങൾ അടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം ജ്യൂസ് കുടിക്കുന്നത് ഇരുമ്പ് പോലുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു," അവർ പറഞ്ഞു.
ഓറഞ്ച് ജ്യൂസിനോട് കുടൽ പ്രതികരിക്കുന്നത് എങ്ങനെ?
ഈ ജ്യൂസ് അസിഡിറ്റി ഉള്ളതാണെന്ന് ഡോ.ഗൗതം പറഞ്ഞു. അതിനാൽ വെറും വയറ്റിൽ നേരിട്ട് കുടിക്കുന്നത് സെൻസിറ്റീവ് ആളുകളിൽ ആസിഡ് റിഫ്ലക്സിന് കാരണമാകാം അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസിനെ പ്രകോപിപ്പിക്കാം. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആമാശയ പാളിയിൽ തേയ്മാനം ഉണ്ടാക്കിയേക്കാം.
"100% ശുദ്ധമായ ജ്യൂസിൽ പോലും വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്: ഒരു സാധാരണ ഗ്ലാസിൽ ഏകദേശം 20 മുതൽ 25 ഗ്രാം വരെയുണ്ട്. ജ്യൂസാക്കി മാറ്റുമ്പോൾ നാരുകൾ നീക്കം ചെയ്യുന്നതിനാൽ ആ പഞ്ചസാര രക്തത്തിലേക്ക് ഒഴുകിയെത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുകയും ചെയ്യുന്നു. കാലക്രമേണ, പ്രീ ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹത്തിനുള്ള സാധ്യത ഉണ്ടാക്കാം,'' അവർ വ്യക്തമാക്കി.