പാല്‍ കുടിക്കാൻ ഇഷ്ടമാണോ? കുടിച്ചാൽ ഇത്രയും ആരോഗ്യ ഗുണങ്ങൾ  

പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയൊക്കെ അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും.പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
 

പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയൊക്കെ അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും.പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ദിവസവും കുടിക്കുന്നത് നല്ലതാണ്.

പാല്‍ ദിവസവും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.


പാല്‍ കൂടുതല്‍ കുടിച്ചാല്‍ സ്ത്രീകളില്‍ അസ്ഥി ഒടിവിന് കാരണമായേക്കും.അതുപോലെ തന്നെ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.