പതിവായി ഉണക്ക മുന്തിരി കഴിക്കൂ ,ഗുണങ്ങൾ പലതാണ്

ഉണക്കമുന്തിരി ഉണക്ക മുന്തിരി ഇരുമ്പിൻ്റെ പ്രധാന ഉറവിടമായി പ്രവർത്തിക്കുന്നു. മുന്തിരി കുതിർക്കുന്നത് ഇരുമ്പിൻ്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. ഇരുമ്പിൻ്റെ കുറവുള്ള അനീമിയ രോ​ഗമുള്ളവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.
 

ഉണക്കമുന്തിരി ഉണക്ക മുന്തിരി ഇരുമ്പിൻ്റെ പ്രധാന ഉറവിടമായി പ്രവർത്തിക്കുന്നു. മുന്തിരി കുതിർക്കുന്നത് ഇരുമ്പിൻ്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. ഇരുമ്പിൻ്റെ കുറവുള്ള അനീമിയ രോ​ഗമുള്ളവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി ശീലമാക്കാം.

പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന് കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാനും ഉണക്ക മുന്തിരി ശീലമാക്കാം.ആന്റിഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയതിനാല് ഇവ രക്തസമ്മര്ദ്ദം നിയന്ത്രിക്കാന് സഹായിക്കുന്നു മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ദഹന പ്രക്രിയയെ സഹായിക്കാനും ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും ഉണക്കമുന്തിരി ശീലമാക്കാം.