ആരോഗ്യകരമായ ജീവിതത്തിൽ ഈ പച്ചക്കറികൾ പച്ചയ്ക്കു കഴിക്കരുതേ

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്  പച്ചക്കറികൾ വേവിക്കാതെയും കഴിക്കാം. എങ്കിലും  ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്.

 

 

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്  പച്ചക്കറികൾ വേവിക്കാതെയും കഴിക്കാം. എങ്കിലും  ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്.ഏതൊക്കെ പച്ചക്കറികളാണ് പച്ചയ്ക്ക് കഴിക്കരുതാത്തതെന്നുനോക്കാം.∙ ചേമ്പില,കാബേജ്,കാപ്സിക്കം,വഴുതനങ്ങ,തുടങ്ങിയ പച്ചക്കറികൾ വേവിക്കാതെ കഴിക്കാരൂത്നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ആരോഗ്യഭക്ഷണമാണിത്. എന്നാൽ ഇവ പാചകം ചെയ്യാതെ ഭക്ഷിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. ഓക്സലേറ്റ് അഥവാ ഓക്സാലിക് ആസിഡിന്റെ അളവ് ഇവയില്‍ കൂടുതലായതിനാലാണിത്. ഇത് വൃക്കയിൽ കല്ല് ഉണ്ടാകാൻ കാരണമാകും ചൂടാകുന്തോറും ഓക്സലേറ്റിന്റെ അളവ് കുറയുകയും ഈ രാസവസ്തുക്കളെ നിർവീര്യമാക്കുകയും ചെയ്യും.ചേമ്പില പച്ചയ്ക്ക് കഴിച്ചാൽ അത് വായിലും തൊണ്ടയ്ക്കും അസ്വസ്ഥതയും വേദനയും ഉണ്ടാക്കും. ചേമ്പിലയുടെ രുചിയും ആരോഗ്യഗുണങ്ങളും ലഭിക്കാൻ ഇത് നന്നായി വേവിച്ചു കഴിക്കണം.

 കാബേജ്,

പോഷകഗുണങ്ങളുള്ള കാബേജ് സാലഡുകളിലും മറ്റും വേവിക്കാതെ ആണ് ഉപയോഗിക്കുന്നത് എന്നാൽ വേവിക്കാത്ത കാബേജിൽ നാടവിര (tapeworm)കളും അവയുടെ മുട്ടകളും കാണും. ഇതുമൂലം ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകും. കാബേജ് വേവിക്കുമ്പോൾ രുചിയും ഗുണവും കൂടുമെന്നു മാത്രമല്ല ഇവയിലടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് കാബേജ് നന്നായി വേവിച്ചു മാത്രം കഴിക്കുക.  
 ∙ 
കാപ്സിക്കം
 വിവിധ നിറങ്ങളിലുള്ള കാപ്സിക്കം വിഭവങ്ങൾ ഭംഗി കൂട്ടും. എന്നാൽ ഇവ പച്ചയ്ക്ക് കഴിക്കുന്നത് അനാരോഗ്യകരമാണ്. ആദ്യം കാപ്സിക്കത്തിന്റെ രണ്ടു ഭാഗങ്ങളും മുറിച്ചു മാറ്റുക. തുടർന്ന് അവയുടെ വിത്തുകളുംനീക്കം ചെയ്യുക. കാരണം കാപ്സിക്കത്തിന്റെ വിത്തിൽ ടേപ്പ് വേമിന്റെ മുട്ടകൾ കാണും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. ചൂടുവെള്ളത്തിൽ നന്നായി കഴുകേണ്ടതും പ്രധാനമാണ്.

വഴുതനങ്ങ 
വഴുതനങ്ങയുടെ കുരുവിൽ ടേപ്പ് വേമുകൾ ധാരാളം ഉണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴുകിയും വേവിച്ച മാത്രമേ വഴുതനങ്ങ ഉപയോഗിക്കാവൂ