ജങ്ക് ഫുഡ് ഓവറാക്കല്ലേ ...! തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമശക്തിയെയും തകരാറിലാക്കുമെന്ന് പഠനം 

തിരക്കുപിടിച്ച ജീവിതശൈലി ജങ്ക് ഫുഡുകളുടെ ഉപയോഗം കൂട്ടുന്നുണ്ടെങ്കിലും, ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുകയാണ് . ഉയർന്ന കൊഴുപ്പുള്ള ആഹാരങ്ങൾ തുടർച്ചയായി കഴിക്കുന്നത് ഓർമകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസിനെയും വികാരങ്ങളെ നിയന്ത്രിക്കുന്ന അമിഗ്ഡലയെയും പ്രതികൂലമായി ബാധിക്കുന്നു.

 

തിരക്കുപിടിച്ച ജീവിതശൈലി ജങ്ക് ഫുഡുകളുടെ ഉപയോഗം കൂട്ടുന്നുണ്ടെങ്കിലും, ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുകയാണ് . ഉയർന്ന കൊഴുപ്പുള്ള ആഹാരങ്ങൾ തുടർച്ചയായി കഴിക്കുന്നത് ഓർമകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസിനെയും വികാരങ്ങളെ നിയന്ത്രിക്കുന്ന അമിഗ്ഡലയെയും പ്രതികൂലമായി ബാധിക്കുന്നു. തുടർച്ചയായി നാല് ദിവസത്തിൽ കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നത് പുതിയ ഓർമകൾ രൂപീകരിക്കുന്നതിനും സംഭരിക്കുന്നതിനും തടസ്സമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ തലച്ചോറിൽ ഇൻഫ്ലമേഷനും ഓർമ തടസ്സങ്ങൾക്കും കാരണമാകുന്നു. തലച്ചോറിലെ ഇന്റർ ന്യൂറോണുകൾ അമിതമായി പ്രവർത്തനക്ഷമമാകുമ്പോൾ ഗ്ലൂക്കോസ് സ്വീകരിക്കാനുള്ള കഴിവി നഷ്ടപ്പെടുകയും ഓർമശക്തിയെ ബാധിക്കുകയും ചെയ്യും. അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ തലച്ചോറിൽ ഈ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങുമെന്നതാണ് ആശങ്കാജനകമായ കാര്യം.

ജങ്ക് ഫുഡും മാനസികാരോഗ്യവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. വിഷാദം, ഉത്കണ്ഠ, പെട്ടെന്നുള്ള മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങൾ താൽക്കാലികമായി ഡോപാമിൻ വർധിപ്പിച്ച് സന്തോഷം നൽകുമെങ്കിലും, പിന്നീട് കൂടുതൽ ജങ്ക് ഫുഡ് കഴിക്കണമെന്ന തോന്നലുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ ജങ്ക് ഫുഡിൽ വളരെ കുറവാണ്. ഇത് തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെയും ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയത്തെയും തടസ്സപ്പെടുത്തുകയും ശ്രദ്ധക്കുറവിനും മറ്റ് വിജ്ഞാനപരമായ തകരാറുകൾക്കും വഴിവെക്കുകയും ചെയ്യും.