അറ്റം വെട്ടുന്നത് മുടിയുടെ നീളം കൂട്ടുമോ? പിന്നിലെ യഥാർത്ഥ ശാസ്ത്രമെന്ത്?

പലരും വിശ്വസിക്കുന്നത് പോലെ, മുടി വേഗത്തിൽ വളരാൻ അറ്റം തുടർച്ചയായി വെട്ടേണ്ടതുണ്ടോ എന്ന ചോദ്യമാണ് പലർക്കും ഉണ്ടാകുന്നത്.ന്നാൽ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇത് മനസിലാക്കാൻ ആദ്യം മുടി വളർച്ചയുടെ ശാസ്ത്രം അൽപം മനസിലാക്കാം. തലയോട്ടിക്കുള്ളിലെ ഫോളിക്കിൾ തലത്തിലാണ് രോമവളർച്ച സംഭവിക്കുന്നത്. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ പിന്തുണയോടെ കോശങ്ങൾ രൂപപ്പെടുന്നു.

ആരോ​ഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തിൽ ശരാശരി അര ഇഞ്ച് വരെ മുടി നീളം വെക്കും. ഒരു വർഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം. ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളർച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത്. മുടി വേരിൽ നിന്നാണ് വളരുന്നതു എന്നതു കൊണ്ടു തന്നെ ഇത്തരം ജൈവ പ്രക്രിയയെ മുടി ട്രിം ചെയ്യുന്നതു ബാധിക്കില്ലെങ്കിലും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും കാഴ്ചയ്ക്കും ഇത് സഹായകരമാണ്.
മുടി ട്രിം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ

    മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാൻ സഹായിക്കും; മുടി വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറയാനും പെട്ടെന്ന് പൊട്ടി പോകൽ, വീണ്ടുകീറൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചയിൽ കനം കുറഞ്ഞതായി തോന്നിപ്പിക്കുക‌യും ചെയ്യും.

    മുടിയുടെ സ്‌റ്റൈൽ നിലനിർത്താൻ സഹായിക്കുന്നു; ഇടവേളകളിൽ ട്രിം ചെയ്യുന്നത് മുടികയറിയും ഇറങ്ങിയും വളരുന്നത് ഒഴിവാക്കി മുടി വൃത്തിയിൽ കിടക്കാൻ സഹായിക്കും.

    മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്തും; മുടി പൊട്ടുന്നതിനും നിന്നും ഒഴിവാകുന്നതോടെ മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്താൻ മുടി ട്രിം ചെയ്യുന്നത് സഹായിക്കും.