കുഞ്ഞുങ്ങളെ കുളിപ്പിച്ചാൽ കണ്മഷികൊണ്ട് കണ്ണെഴുതി പൊട്ട് തൊടിയിപ്പിക്കാറുണ്ടോ ? എങ്കിൽ ഇതൊന്ന് ശ്രദ്ദിക്കൂ  

കുഞ്ഞുങ്ങൾക്ക് കണ്ണേർ തട്ടാതിരിക്കാനാണ് ഇത്തരത്തിൽ കണ്മഷി കൊണ്ട് വരയ്ക്കുന്നതെന്നാണ് വിശ്വാസം

 

ചെറിയ കുഞ്ഞുങ്ങളെ കുളിപ്പിച്ച് കഴിഞ്ഞാൽ കണ്മഷി കൊണ്ട് കണ്ണെഴുതി പൊട്ട് തൊടീക്കുന്ന ശീലം ഉള്ളവരാണ് മലയാളികൾ. കുഞ്ഞുങ്ങൾക്ക് കണ്ണേർ തട്ടാതിരിക്കാനാണ് ഇത്തരത്തിൽ കണ്മഷി കൊണ്ട് വരയ്ക്കുന്നതെന്നാണ് വിശ്വാസം. എന്നാൽ ഈ ശീലം കുഞ്ഞുങ്ങളുടെ കണ്ണുകളെ സാരമായി ബാധിച്ചേക്കാം എന്നാണ് ശിശുരോ​ഗവിദ​ഗ്ധരുടെ റിപ്പോർട്ടുകൾ.കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് ഇത് അസ്വസ്ഥതയും അണുബാധയും വീക്കവും ഉണ്ടാക്കിയേക്കാം. വിപണിയിൽ ഇന്ന് ലഭിക്കുന്ന കൺമഷികൾ ശുദ്ധമാണെന്ന് ഉറപ്പിക്കാൻ  ബുദ്ധിമുട്ടാണ്. അവയിൽ ദോഷകരമായ പല രാസവസ്തുക്കളും കാർബൺ, ലെഡ് പോലുള്ള പല വിഷവസ്തുക്കളും അടങ്ങിയിട്ടുണ്ട്.

ഇവ കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് അങ്ങേയറ്റം അപകടകരമാണ്. നവജാത ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും കണ്ണിനു ചുറ്റുമുള്ള ചർമം വളരെ നേർത്തതാണ്. വളരെ ചെറിയ അളവിൽ രാസവസ്തുക്കളുമായുള്ള സമ്പർക്കം പോലും ഗുരുതരമായ ക്ഷതങ്ങളുണ്ടാക്കും. ഇത്തരം കൺമഷി ഉൽപന്നങ്ങളെല്ലാം തന്നെ ശിശുക്കൾക്ക് സുരക്ഷിതമല്ല. ചില കേസുകളിൽ അണുബാധ ഗുരുതരമാകുകയും വൈദ്യചികിത്സയും ഐ ഡ്രോപ്സും ആവശ്യമായി വരുകയും ചെയ്യാം.