ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ക്രമീകരിക്കാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
അധികം വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റര്‍ സഹായിക്കും. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ ഭക്ഷണസാധനങ്ങൾ കേടായിപ്പോകാറുണ്ട്. റഫ്രിജറേറ്ററിനുള്ളിലെ താപനില കൂടുതലോ കുറവോ ആയിരിക്കുന്നതാണ് ഇതിന് കാരണം.

ഭക്ഷണസാധനങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ 5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ സൂക്ഷിക്കരുത്. ഈ താപനിലയിൽ ഭക്ഷണം സൂക്ഷിച്ചാൽ പെട്ടെന്ന് കേട് സംഭവിക്കും. ഉയർന്ന താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകും. പഠനങ്ങൾ പ്രകാരം 0 മുതൽ 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ആയിരിക്കണം റഫ്രിജറേറ്ററിനുള്ളില്‍ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. എന്നാൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് താപനില മാറ്റി നൽകേണം.