രാത്രി 10 മണിക്ക് ശേഷമാണോ അത്താഴം? ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന കാര്യങ്ങൾ അറിയാം!

തിരക്കുപിടിച്ച ജീവിതശൈലി കാരണം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇന്നത്തെ കാലത്ത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ശരീരത്തിന് അത്ര നല്ലതല്ല.

 

തിരക്കുപിടിച്ച ജീവിതശൈലി കാരണം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇന്നത്തെ കാലത്ത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ശരീരത്തിന് അത്ര നല്ലതല്ല. രാത്രി വളരെ വൈകി ഭക്ഷണം കഴിച്ച് ഏറെ വൈകി ഉറങ്ങാൻ കിടക്കുന്ന ശീലമുള്ളവരാണെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അൾസർ, നെഞ്ചെരിച്ചിൽ, ദീർഘകാലം നീണ്ടുനിൽക്കുന്ന ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണത്തിന്റെ സമയക്രമത്തിലുള്ള ഈ താളംതെറ്റൽ പ്രധാനമായും ബാധിക്കുന്നത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെയാണ്.

ആളുകൾ കൂടുതൽ സമയം ജോലി ചെയ്യുകയും നന്നേ വൈകി ഉറങ്ങുകയും ചെയ്യുന്നു. ചിലർക്ക് ഇത് വലിയ കാര്യമല്ലെന്ന് തോന്നിയാലും പുകച്ചിൽ, നെഞ്ചെരിച്ചിൽ വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി ഉദരസംബന്ധവുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു.“നെഞ്ചെരിച്ചിൽ ഉൾപ്പെടെയുള്ള ഉദരസംബന്ധിയായ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി വ്യക്തമായി കാണുന്നു. അതിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് രാത്രി നന്നേ വൈകി ഭക്ഷണം കഴിക്കുന്നത്.” കൊൽക്കത്ത CMRI ഗാസ്ട്രോ സയൻസ് കൺസൾട്ടന്റ് ഡോ. സസ്വത ചാറ്റർജി പറയുന്നു.

“ ശരീരം മു‍ഴുവനായും റെസ്റ്റെടുക്കുമ്പോ‍ഴാണ് നമ്മൾ ഭക്ഷണം ക‍ഴിക്കുന്നത്. കിടക്കുന്നതിന് തൊട്ടുമുൻപാണ് ഭക്ഷണം ക‍ഴിക്കുന്നതെങ്കിൽ കിടക്കുമ്പോൾ വയറും ഭക്ഷണനാളവും ഒരേ നിലയിൽ വരുന്നു. ഇത് ആസിഡ് മുകളിലേക്ക് പോകുന്നതിനെ എളുപ്പമാക്കുന്നു. ഗുരുത്വാകർഷണത്തിന്റെ സഹായമില്ലാതെ തന്നെ അസിഡിറ്റി വർദ്ധിക്കാൻ ഇടയാക്കുന്നു, പുകച്ചിൽ തോന്നുക, നെഞ്ചുവേദന, തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുക എന്നിവയുണ്ടാകുന്നു. ഉറക്കക്കുറവ്, നന്നേ താമസിച്ച് ഭക്ഷണം ക‍ഴിക്കുന്നത് എന്നിവ പ്രശ്നം കൂടുതൽ വഷളാക്കുന്നു.” ഡോ. ചാറ്റർജി വിശദീകരിക്കുന്നു.

രാത്രി വൈകിയുള്ള ഭക്ഷണങ്ങൾ സാധാരണയായി കൂടുതൽ കൊഴുപ്പുള്ളതും, മസാല കൂടുതലുള്ളതും, പ്രോസസ്സുചെയ്തതുമായിരിക്കും. ഇവ ദഹിക്കാൻ കൂടുതൽ സമയം എടുക്കുകയും അധികമായി ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ വയറിനും അന്നനാളത്തെയും ആസിഡ് കൂടുതലായി ബാധിക്കുകയും ദീർഘകാലത്തേക്ക് ഗാസ്ട്രൈറ്റിസ്, പെപ്റ്റിക് അൾസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.

നെഞ്ചെരിച്ചിൽ ചികിത്സിക്കാതെ വിട്ടാൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം ക‍ഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ശരിയായ ദഹനം നടക്കാതിരിക്കുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യുന്നു. വിദഗ്ധർ പറയുന്നത്, ഭക്ഷണ സമയക്രമം ശരിയായി പാലിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തോളം തന്നെ പ്രധാനമാണെന്നാണ്. വൈകുന്നേരങ്ങളിൽ ഹെവി ഫുഡ് ഒ‍ഴിവാക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പറയുന്നു.