വണ്ണം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...

 

 

വണ്ണം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.  വണ്ണം കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വെള്ളരിക്ക

വെള്ളരിക്കയിൽ 85 ശതമാനവും വെള്ളമാണ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയും  കുറവായതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ സഹായിക്കും.

2.  ചീര

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

3. പയർ വർഗങ്ങൾ

കടല, ബീൻസ് പോലുള്ള പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

4. തൈര്  

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൈര് കഴിക്കുന്നതും നല്ലതാണ്.  ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തൈര്  വിശപ്പ് ഇല്ലാതാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  

5. പഴങ്ങൾ

മിക്കവാറും എല്ലാത്തരം പഴങ്ങളും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ നിങ്ങളുടെ വയറു നിറയ്ക്കാന്‍ സഹായിക്കും.

6. വാള്‍നട്സ്

ദിവസവും ഒരുപിടി വാൽനട്സ്  മാത്രം കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വർധിപ്പിക്കും.
ഇവ തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

7. നാരങ്ങ

ഭക്ഷണത്തിൽ നാരങ്ങ ഉൾപ്പെടുത്തുകയോ നാരങ്ങാ വെള്ളം കുടിക്കുകയോ ചെയ്യുക. ദഹനത്തെ മെച്ചപ്പെടുത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ അധിക കൊഴുപ്പ് കളയാനും ഇവ സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.