പ്രമേഹത്തിന് കാരണം മധുരമാണോ? സത്യം എന്ത്?

കുട്ടിക്കാലത്ത് കൂടുതൽ മധുരം കഴിച്ചതിനാലാണ് പ്രമേഹം വന്നതെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാൽ യഥാർഥത്തിൽ മധുരം കൂടുതലായി കഴിക്കുന്നതും പ്രമേഹവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടോ എന്നത് ഇപ്പോഴും സംശയവിഷയമാണ്.

 

കുട്ടിക്കാലത്ത് കൂടുതൽ മധുരം കഴിച്ചതിനാലാണ് പ്രമേഹം വന്നതെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാൽ യഥാർഥത്തിൽ മധുരം കൂടുതലായി കഴിക്കുന്നതും പ്രമേഹവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടോ എന്നത് ഇപ്പോഴും സംശയവിഷയമാണ്.മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹം വരുമോ എന്ന വിഷയത്തെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരുപാടു മധുരം കഴിക്കുന്നതു കൊണ്ടല്ല പ്രമേഹം വരുന്നത്. സാധാരണ കഴിക്കുന്ന മധുരത്തിന് എത്രത്തോളം പഞ്ചസാര ശരീരത്തിൽ കൂട്ടാൻ സാധിക്കും അതിന് ആനുപാതകമായിട്ട് രക്തത്തിലെ ഇൻസുലിൻ വർധിക്കുകയും ഈ പഞ്ചസാര നോർമൽ ആക്കുകയും ചെയ്യും. പക്ഷേ, എന്തെങ്കിലും കാരണവശാൽ ഇൻസുലിന്റെ ഉൽപ്പാദനമോ പ്രവർത്തനക്ഷമതയോ കുറഞ്ഞാൽ ഈ പഞ്ചസാര പതിയെ കൂടിത്തന്നെ നിൽക്കും. 

ചെറിയ കുടവയർ, അമിതവണ്ണം എന്നിവയൊക്കെ ഇൻസുലിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ്. പഞ്ചസാര കഴിച്ച് വണ്ണം കൂടാം, പക്ഷേ പഞ്ചസാരയെക്കാൾ കൂടുതൽ കുഴപ്പത്തിലാക്കുന്നത് കൊഴുപ്പാണ്. പലഹാരങ്ങൾക്കൊപ്പം ഉള്ളിൽ കടക്കുന്ന കൊഴുപ്പാണ് ശരീരഭാരം വർധിപ്പിക്കുന്നത്. ഇത് ‍ടൈപ്പ് 2 ഡയബറ്റിസിലേക്കു വഴിവയ്ക്കുകയും ചെയ്യുന്നു.