അവാക്കാഡോ പ്രമേഹമുള്ളവർക്ക് കഴിക്കാമോ? ഡോക്ടർ പറയുന്നു ..
Aug 11, 2025, 20:20 IST
അവോക്കാഡോയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അവാക്കാഡോയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കൂടാതെ, അവാക്കാഡോകളിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്ക് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും. ഇത് ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികൾക്ക് പ്രയോജനകരമാണെന്ന് ഡോ. രാജ്കുമാർ പറഞ്ഞു.