വെളിച്ചെണ്ണയിലെ മായം കണ്ടെത്താം ഈസിയായി

തേങ്ങ ഉണക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കാനുളള കഷ്ടപ്പാട് കൊണ്ട് പലരും വെളിച്ചെണ്ണ കടകളില്‍ നിന്നാണ് വാങ്ങുന്നത് . എന്നാല്‍ അങ്ങനെ വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് എങ്ങനെ അറിയും. അത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വെളിച്ചെണ്ണയിലെ മായം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്
 
ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നേര്‍ത്ത ഒരു പ്രത്യേക വാസനയുണ്ടാവും. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിന് രൂക്ഷഗന്ധമായിരിക്കും.

ഒരു വെളള പേപ്പര്‍ ഉപയോഗിച്ച് വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് കണ്ടെത്താം. അതിന് ആദ്യം ഒരു തുണ്ട് വെള്ളപേപ്പര്‍ എടുത്ത് അതില്‍ കുറച്ച് എണ്ണ ഒഴിച്ച് വയ്ക്കുക. എണ്ണ പേപ്പറിലേക്ക് പടരുകയാണെങ്കില്‍ അത് ശുദ്ധമാണ്.പാചക എണ്ണകൾ

കുപ്പിയില്‍ വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്ത് നോക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ കുപ്പിയുടെ മുകളില്‍ നിറവ്യത്യാസമുള്ള ദ്രാവകം പോലെ കാണാന്‍ സാധിക്കും. അതുപോലെ ശുദ്ധമായ വെളിച്ചെണ്ണ പെട്ടെന്ന് കട്ടിയാകും.നാളികേര ഉൽപ്പന്നങ്ങൾ