മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഓറഞ്ച് തൊലി 

മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച

 

മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച് പല തരം ഫേസ് പാക്കുകള്‍ തയ്യാറാക്കാം. അവയില്‍ ചിലത് നോക്കാം. 

 മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.

 ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ‌തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക.  10 മിനിറ്റിന്ശേഷം റോസ് വാട്ടർ  ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്. ആഴ്ചയിൽ രണ്ടുതവണ വരെ ഈ  ഫേസ് പാക്ക് ഉപയോഗിക്കാം.

 ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി നാല്‍പത് മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒരു തവണ ഈ ഫേസ് പാക്കിട്ടാല്‍ ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും നീങ്ങി ചര്‍മ്മം വൃത്തിയാകും.