വയർ വീർപ്പുമുട്ടലും ഗ്യാസ് ട്രബിളും അലട്ടുന്നുണ്ടോ? ഒരു ഗ്ലാസ് ജീരക വെള്ളം മതി പരിഹാരം
ഗ്യാസ് പലേരയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. വയറ്റിൽ ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഇത് മലബന്ധം, വയർ വന്നു വീർക്കൽ, മനംപിരട്ടൽ, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ പല അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യുന്നു.
ഗ്യാസ് പലേരയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. വയറ്റിൽ ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഇത് മലബന്ധം, വയർ വന്നു വീർക്കൽ, മനംപിരട്ടൽ, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ പല അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യുന്നു.
വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞ് നിർത്താൻ ജീരക വെള്ളം സഹായിക്കുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് വയറിലുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ജീരകം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ദഹനം സാധ്യമാക്കും. ജീരകത്തിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കി ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.
ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിൽ ഒരു സ്പൂൺ ജീരകം ചേർക്കുക. ഇത് 5 മിനിറ്റ് കൂടി തിളപ്പിച്ച ശേഷം, ജീരക വിത്തുകൾ അരിച്ച് കളഞ്ഞ് വെള്ളം ഒരു പാത്രത്തിലേക്ക് പകർത്തുക. അധിക നേട്ടങ്ങൾക്കും രുചി വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് അല്പം തേൻ അല്ലെങ്കിൽ നാരങ്ങ നീര് ഇതിലേക്ക് ചേർക്കാം. ഈ പാനീയം എപ്പോഴും ചൂടോടെ തന്നെ കുടിക്കുക.
ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്ത് വെച്ച്, പിറ്റേന്ന് രാവിലെ, വിത്തുകൾ അരിച്ചെടുത്ത് വെറും വയറ്റിൽ ഈ വെള്ളം കുടിക്കാം. ഈ വെള്ളത്തിൽ വേണമെങ്കിൽ നാരങ്ങ നീര് ചേർക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള അത്ഭുതകരമായ പാനീയമാണ് ജീരക വെള്ളം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ, ദിവസത്തിൽ മൂന്ന് തവണ ജീരക വെള്ളം കുടിക്കുക ആദ്യം രാവിലെ ഒഴിഞ്ഞ വയറ്റിൽ, ഉച്ചഭക്ഷണത്തിന് മുമ്പായി രണ്ടാമത്, തുടർന്ന് അത്താഴത്തിന് ശേഷം. ജീരക വെള്ളം അമിതമായി കുടിക്കുന്നത് നെഞ്ചെരിച്ചിൽ, അമിത ആർത്തവ രക്തസ്രാവം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. അതിനാൽ, ഇത് മിതമായി കുടിക്കുക.
ചർമ്മത്തിൻറെ സംരക്ഷണത്തിന് ജീരകത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചർമ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാൻ ജീരകവെള്ളം കുടി സഹായിക്കും. ഇരുമ്പിൻറെ കുറവ് മൂലമുണ്ടാകുന്ന വിളർച്ചയ്ക്ക് ഒരളവ് വരെ പരിഹാരം കാണാൻ ജീരകവെള്ളത്തിന് സാധിക്കും.