ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കൂ ഗുണങ്ങൾ നിരവധി
എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങലെ നേരിടാൻ ജീരകം ഉപയോഗിക്കാം എന്ന് പലർക്കും അറിയില്ല. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് നിമിഷ നേരം കൊണ്ടാണ് ജീരകം പരിഹാരം കാണുന്നത്.
എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങലെ നേരിടാൻ ജീരകം ഉപയോഗിക്കാം എന്ന് പലർക്കും അറിയില്ല. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് നിമിഷ നേരം കൊണ്ടാണ് ജീരകം പരിഹാരം കാണുന്നത്. എന്തൊക്കെയാണ് ഒരു ഗ്ലാസ്സ് ജീരകവെള്ളം കൊണ്ട് പരിഹാരം കാണാവുന്ന പ്രശ്‌നങ്ങൾ എന്ന് നോക്കാം. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്തൊക്കെയെന്ന് നോക്കാം. എന്നാൽ എന്തും അധികമായാൽ അത് ദോഷം ചെയ്യുന്നു. അത്രക്കും ദോഷം ചിലപ്പോൾ ജീരകത്തിനും ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിട്ട് വേണം സ്ഥിരമായി ജീരകം ഉപയോഗിക്കാൻ എന്നതാണ് ശ്രദ്ധിക്കേണ്ടത്.
പ്രമേഹത്തിന് പരിഹാരം കാണാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരക വെള്ളം പ്രമേഹം കൊണ്ട് വലയുന്നവർക്ക് പരിഹാരം നൽകുന്നു. ഇത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുകയും കൃത്യമാക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രമേഹത്തിന്റെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കാനും ആരോഗ്യം നൽകുന്നതിനും സഹായിക്കുന്നു.
പ്രസവശേഷം സ്ത്രീകൾ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ മുലപ്പാൽ ഇല്ലാത്ത പ്രശ്‌നം കൊണ്ട്. എന്നാൽ ഇനി ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാൻ ഏറ്റവും അധികം സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ജീരകം. ജീരകം ഉപയോഗിച്ച് മുലപ്പാൽ വർദ്ധിപ്പിക്കാൻ കഴിയും. ഇത് കുട്ടികൾക്കും ആരോഗ്യം വർദ്ധിപ്പിക്കുന്നു.
സ്ത്രീക്കും പുരുഷനും ലൈംഗികോത്തേജനം നൽകാനും ജീരകം സഹായിക്കുന്നു. ജീരകം സ്ഥിരമായി കഴിക്കുന്നവരിൽ ലൈംഗിക ചോദന കൂടുതലായിരിക്കും. ജീരകം വറുത്ത് അത് പൊടിച്ച് ശർക്കരയുമായി മിക്‌സ് ചെയ്ത് എന്നും കിടക്കാൻ പോവുന്നതിനു മുൻപായി കഴിക്കാവുന്നതാണ്.
രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ജീരകം. പലപ്പോഴും രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും രക്തം ശുദ്ധീകരിക്കാൻ ഏറ്റവും പറ്റിയ വഴിയാണ് ജീരകവെള്ളം കുടിക്കുന്നത്. എന്നാൽ ദിവസവും ഒരു ഗ്ലാസ്സിൽ കൂടുതൽ ജീരകവെള്ളം കുടിക്കാൻ പാടില്ല.
പനി കൊണ്ട് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിട്ടും പരിഹാരം ഉണ്ടായില്ലെങ്കിൽ അതിന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ജീരകം. ഉടനടി പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ജീരകം എന്ന കാര്യത്തിൽ സംശയം വേണ്ട. ജീരകം വെള്ളം വെച്ച് കുടിച്ചാൽ മതി ഏത് പനിയും പമ്പ കടക്കും.
ഗർഭാശയ സംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരകവും ശർക്കരയും പൊടിച്ച് ദിവസവും ഒരു സ്പൂൺ വീതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗർഭാശയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ഗർഭാശയ ശുദ്ധി വരുത്തുകയും ചെയ്യുന്നു.
ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിലും ജീരകം എന്നും മുന്നിൽ തന്നെയാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്. ഇത് ആരോഗ്യത്തിനും ബുദ്ധി തെളിയുന്നതിനും സഹായിക്കുന്നു. കുട്ടികൾക്ക് ജീരകം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പലപ്പോഴും ചുമ കൊണ്ട് മടുത്ത് കഫ്‌സിറപ്പിനു പുറകേ പോവുമ്പോൾ ഉറക്കമെന്ന പാർശ്വഫലം സൗജന്യമായി നമുക്ക് ലഭിക്കുന്നു. എന്നാൽ ചുമക്ക് കഫ് സിറപ്പ് അല്ലാതെ കഫക്കെട്ട് നീക്കി ചുമയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ജീരകം. ചുമയുള്ളുപ്പോൾ ജീരകം വറുത്ത് വെള്ളം തിളപ്പിച്ച് കഴിച്ചാൽ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി ചുമക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി ഇവ കൊണ്ടെല്ലാം കഷ്ടപ്പെടുന്നവർക്ക് ജിരകം തിളപ്പിച്ച് വെള്ളം കുടിച്ചാൽ ഉടനേ തന്നെ അസിഡിറ്റി പരിഹരിക്കാം. ദഹനത്തിനു പുറമേ ഛർദ്ദി, പുളിച്ച് തികട്ടൽ എന്നിവക്കെല്ലാം പരിഹാരം കാണാൻ ജീരകവെള്ളത്തിന് സാധിക്കും.