പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ?
ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകൾ കഴുകുന്ന ശീലം ഒഴുവാക്കുന്നത് നല്ലതാണ്. ഇത് കാലുകളെ കൂടുതൽ വരണ്ടതാക്കി മാറ്റും. കൂടാതെ സോപ്പിന്റെ അമിത ഉപയോഗവും വരൾച്ചയ്ക്ക് ഇടയാക്കും
Mar 15, 2025, 15:25 IST
ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകൾ കഴുകുന്ന ശീലം ഒഴുവാക്കുന്നത് നല്ലതാണ്. ഇത് കാലുകളെ കൂടുതൽ വരണ്ടതാക്കി മാറ്റും. കൂടാതെ സോപ്പിന്റെ അമിത ഉപയോഗവും വരൾച്ചയ്ക്ക് ഇടയാക്കും. ഇടയ്ക്കിടെ പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുന്നതും കാലിന്റെ സംരക്ഷണത്തിന് നല്ലതാണ് .
ഉപ്പ് പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ഏറെ നല്ലതാണ്.