രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; ജാഗ്രതാ നിർദ്ദേശം  പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം 

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം. ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

 

 ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം. ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ മഹാരാഷ്ട്രയില്‍ 48 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി. ഒരു മാസത്തിനിടെ നാല് പേര്‍ മരിക്കുകയും ചെയ്തു. ഒമിക്രോണ്‍ ആര്‍എഫ് 5ന്റെ സാന്നിധ്യമാണ് രോഗബാധിതരുടെ സാംപിളുകളില്‍ കണ്ടെത്തിയിട്ടുള്ളത്. 

ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ സൃഷ്ടിച്ച ഭീകരമായ കോവിഡ് തരംഗങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി നടന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഫലമായി 2022 മാര്‍ച്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മഹാമാരി ആരംഭിച്ചതുമുതല്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.