നിങ്ങൾക്കോ കുട്ടികൾക്കോ പെട്ടെന്ന് ഓക്കാനം വന്നാൽ ഉടൻ ഇത് ചെയ്യണം

 


പലരും പതിവായി ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നാണ്  മല്ലിയില. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഇവ. പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില.മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഒരു പിടി ഗുണങ്ങളെക്കുറിച്ചറിയൂ,

ചർമത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാൻ മല്ലിയില ജ്യൂസ് മഞ്ഞളിൽ ചേർത്ത് പുരട്ടിയാൽ മതി.ഇത് അരച്ചു മഞ്ഞൾപ്പൊടി ചേർത്തു മുഖത്തിടുന്നത് മുഖക്കുരു മാറാൻ ഏറെ ന്ല്ലതാണ്

ആന്റി ഡയബെറ്റിക് എന്നു വേണമെങ്കിൽ മല്ലിയിലയെ വിളിയ്ക്കാം. ഇൻസുലിൻ ഉൽപാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോൾ അകറ്റാനും ഇത് ഗുണകരം തന്നെ. മല്ലിവെള്ളത്തിൽ അൽപം പഞ്ചസാര ചേർത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആർത്തവവേദന കുറയ്ക്കാൻ സഹായിക്കും.

രണ്ടു സ്പൂൺ മല്ലിയില ജ്യൂസ് മോരിൽ ചേർത്ത് കുടിച്ചാൽ വയറിളക്കവും ഛർദിയും മാറും. മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.

മല്ലിയിലയും ഇഞ്ചിയും ചേർത്തരച്ചു കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതു ദഹനം സുഗമമാക്കും. വിരശല്യം, കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന വിരശല്യം മാറാൻ ഏറെ നല്ലതാണിത്. പുളിച്ചു തികട്ടൽ, ഓക്കാനം, ദഹനക്കുറവ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഭക്ഷ്യവിഷബാധ നീക്കാനുള്ള മരുന്നായും മല്ലിയില ഉപയോഗിക്കാം. വയറ്റിലെ എല്ലാ വിഷാംശങ്ങളെയും നീക്കം ചെയ്യും.

കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്. ചെറുപ്പക്കാരിലും പ്രായമാകുന്നവരിലും ഉണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങൾ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി. മല്ലിയിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകൾ ഏറെ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങൾ, മറ്റ് നേത്രരോഗങ്ങൾ, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം. അല്പം മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു വൃത്തിയുള്ള തുണിയിലേക്ക് അത് ഒഴിക്കുക. ഇതിൽ നിന്ന് ഏതാനും തുള്ളി കണ്ണിലിറ്റിക്കുക. കണ്ണിന്റെ അസ്വസ്ഥതകൾ മാറുകയും, കണ്ണീരൊലിക്കുന്നത് അവസാനിക്കുകയും ചെയ്യും.

ചർമത്തിനുണ്ടാകുന്ന പല രോഗങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മല്ലിയില. ചർമ്മ രോഗങ്ങൾക്ക് മല്ലിയില ഒരു പ്രതിവിധിയാണ്. ആന്റി ​ഫംഗൽ, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങൾക്ക് ഇത് പരിഹാരം നല്കും. ശരീരം തിണർത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരിൽ തേൻ ചേർത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മല്ലിയില വെറുതെ അരച്ചിടുന്നതും ഗുണം നൽകുന്ന ഒന്നാണ്.

വായ്പ്പുണ്ണിനുള്ള നല്ലൊരു പ്രതിവിധിയാണ് മല്ലിയില. മല്ലിയിലയിലെ സിട്രോനെലോൾ എന്ന എണ്ണ ആന്റിസെപ്റ്റിക് ശേഷിയുള്ളതാണ്. മറ്റ് എണ്ണകളും ആന്റി മൈക്രോബയൽ ഘടകങ്ങളടങ്ങിയതും രോഗശമനം നല്കുന്നതുമാണ്. വായ്പ്പുണ്ണ് അഥവാ മൗത്ത് അൾസർ പെട്ടെന്നു തന്നെ മാറാൻ നല്ലതാണ്.

 വയറിന്റെ ആരോഗ്യത്തിന് ഉത്തമായ ഒന്നാണ് മല്ലിയില. ഇതിലെ നാരുകളും എൻസൈമുകളുമെല്ലാം ഗുണം നൽകുന്നു.മല്ലിയില എസൻഷ്യൽ ഓയിലുകളും, സുഗന്ധവും ഉള്ളതാണ്. ഇവ നല്ലൊരു ദഹനസഹായിയായി പ്രവർത്തിക്കും. വയറിൽ എൻസൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാൻ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം. ദഹനം കൃത്യമായി നടക്കാനും ഗ്യാസ് പ്രശ്‌നങ്ങൾ ഒഴിവാക്കാനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണ് മല്ലിയില

കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് മല്ലിയില ഭക്ഷണത്തിൽ ചേർത്തു കഴിയ്ക്കുന്നത്. മല്ലിയിലയിൽ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോൾ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.