ഭയം വേണ്ട: യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഡ്രൈഫ്രൂട്ട്സ് ഇതാ..
യൂറിക് ആസിഡിന്റെ അളവ് ഉയർന്നാൽ ശരീരത്തിൽ ചെറിയ അസ്വസ്ഥതകളിൽ നിന്ന് തുടങ്ങി ഗൗട്ട് പോലുള്ള കടുത്ത സന്ധിവേദനകളും വൃക്കയിൽ കല്ല് പോലെയുള്ള ഗുരുതര പ്രശ്നങ്ങളും വരെ ഉണ്ടാകാം
യൂറിക് ആസിഡിന്റെ അളവ് ഉയർന്നാൽ ശരീരത്തിൽ ചെറിയ അസ്വസ്ഥതകളിൽ നിന്ന് തുടങ്ങി ഗൗട്ട് പോലുള്ള കടുത്ത സന്ധിവേദനകളും വൃക്കയിൽ കല്ല് പോലെയുള്ള ഗുരുതര പ്രശ്നങ്ങളും വരെ ഉണ്ടാകാം.ഒപ്പം ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗങ്ങൾ, ഫാറ്റിലിവർ ഡിസീസ് തുടങ്ങിയവയും ഉണ്ടാകാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഒപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും യൂറിസ് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള ഡ്രൈഫ്രൂട്ട്സ്, യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏതൊക്കെ ഡ്രൈഫ്രൂട്ട്സ് ആണ് ഇതിന് സഹായിക്കുന്നത് എന്നു നോക്കാം.
പിസ്തയിൽ പോളിഫിനോളുകളും ഓക്സീകരണസമ്മർദം കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകളും ഉണ്ട്. പിസ്തയിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. രാവിലെ പിസ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. വറുത്തതും ഉപ്പുചേർത്തതുമായ പിസ്ത ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
കശുവണ്ടിയിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഉപ്പ് ചേർക്കാത്ത കശുവണ്ടി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.