മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കാം കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍
കൊളാജൻ ഉൽപാദനം കുറയുന്നത് മൂലം മുഖത്ത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാം. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പഞ്ചസാരയുടെ അമിത ഉപയോഗം, ജങ്ക് ഫുഡിന്റെയും പ്രോസസിഡ് ഭക്ഷണങ്ങളുടെയും അമിത ഉപയോഗം തുടങ്ങിയവ മൂലം ചര്‍മ്മത്ത് പ്രായക്കൂടുതല്‍ തോന്നാം.
ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
രണ്ട്...
മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. അതിനാല്‍ ദിവസവും ഒരു മുട്ട വീതം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മൂന്ന്...
ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
നാല്...
ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും.
അഞ്ച്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. ചീര പോലെ ബ്രൊക്കോളി കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
ആറ്...
നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ ഫാറ്റി ആസിഡും വിറ്റാമിനുകളും മറ്റും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.