മൂക്കടപ്പിനും തൊണ്ടവേദനയ്ക്കും പരിഹാരമായി വീട്ടിലുണ്ടാക്കാം  കഷായം

ഏറ്റവും നല്ലത് ആയുര്‍വേദ പ്രതിവിധികള്‍ തന്നെയാണ്. അതിനുള്ള ചേരുവകള്‍ എല്ലാ  വീടുകളിലും എപ്പോഴും ലഭ്യവുമാണ്.
 
ഏറ്റവും നല്ലത് ആയുര്‍വേദ പ്രതിവിധികള്‍ തന്നെയാണ്. അതിനുള്ള ചേരുവകള്‍ എല്ലാ  വീടുകളിലും എപ്പോഴും ലഭ്യവുമാണ്.

മഴക്കാലത്ത് നേരിടുന്ന പതിവ് പ്രശ്‌നങ്ങളാണ് ജലദോഷവും ചുമയും മൂക്കടപ്പുമൊക്കെ. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമാകുമെങ്കിലും മൂക്കടപ്പ് നമ്മെ വളരെയേറെ അസ്വസ്ഥരാക്കും.അതിനാല്‍ ഇതിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ ആവശ്യമാണ്. ഇതിന് ഏറ്റവും നല്ലത് ആയുര്‍വേദ പ്രതിവിധികള്‍ തന്നെയാണ്. അതിനുള്ള ചേരുവകള്‍ എല്ലാ  വീടുകളിലും എപ്പോഴും ലഭ്യവുമാണ്.

തൊണ്ടവേദനയില്‍ നിന്നും മൂക്കടപ്പില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനായി തയ്യാറാക്കാവുന്ന ഒരു കഷായത്തിന്റെ കുറിപ്പിനെ കുറിച്ച് അറിയാം.  കടുത്ത ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയില്‍ നിന്നെല്ലാം ഇത് പെട്ടെന്ന് ആശ്വാസം നല്‍കും. .

കഷായം തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍:

2 ഗ്ലാസ് വെള്ളം
ഒരു പിടി പുതിനയില
1 ടേബിള്‍സ്പൂണ്‍ അയമോദകം
അര ടേബിള്‍സ്പൂണ്‍ ഉലുവ
അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍

തയ്യാറാക്കേണ്ട വിധം:

രണ്ട് ഗ്ലാസ് വെള്ളത്തില്‍ എല്ലാ ചേരുവകളും ചേര്‍ക്കുക
മീഡിയം തീയില്‍ ഏകദേശം 7 മുതല്‍ 10 മിനിറ്റ് വരെ വെള്ളം തിളപ്പിക്കുക
വെള്ളത്തിന്റെ നിറം മാറിക്കഴിഞ്ഞാല്‍ കഷായം റെഡി ആയി. ചൂടോടെ കുടിക്കുക
വെറും വയറ്റിലോ അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞോ മിശ്രിതം കുടിക്കുക
നിങ്ങള്‍ക്ക് ഈ കഷായം ഉപയോഗിച്ച്‌ ആവി കൊള്ളുകയും ചെയ്യാം.
ഇത് ഉപയോഗിച്ച്‌ ദിവസത്തില്‍ മൂന്ന് തവണ ഗാര്‍ഗിളും ചെയ്യാം.