വെറും വയറ്റില്‍ കാപ്പി കുടിക്കരുത് ; കാരണം !!
നിങ്ങള്‍ രാവിലെ എഴുന്നേറ്റാൽ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവരാണോ ? വെറും വയറ്റില്‍ കാപ്പി(Coffee) കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
നിങ്ങള്‍ രാവിലെ എഴുന്നേറ്റാൽ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവരാണോ ? വെറും വയറ്റില്‍ കാപ്പി(Coffee) കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ദഹനപ്രശ്നങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, മറ്റ് കാര്യങ്ങളില്‍ സമ്മര്‍ദ്ദത്തിന്റെ തോത് ഉയരുക എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
കൂടാതെ, അതിരാവിലെ തന്നെ കാപ്പി കുടിക്കാനുള്ള ഏറ്റവും മോശം സമയമാണ്, കാരണം നമ്മുടെ കോര്‍ട്ടിസോളിന്റെ അളവ് ഇതിനകം തന്നെ ഉയര്‍ന്നതാണ്. കാപ്പി കുടിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് മാനസികാവസ്ഥയിലും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കും.
പലര്‍ക്കും, കാപ്പി അവരുടെ പ്രഭാത ദിനചര്യയുടെ ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ. കാപ്പി മികച്ചതല്ലാത്തതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധന്‍ ലവ്‌നീത് ബത്ര പറയുന്നു.
കാപ്പി വയറ്റിലെ ആസിഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഹാനികരമായ വയറ്റിലെ ആസിഡിന്റെ ഉല്‍പാദനത്തിലെ ഈ വര്‍ദ്ധനവ് എന്നിവയ്ക്ക് കാരണമാകുന്നു.
മാത്രമല്ല വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനം, ഭാരം, ഹോര്‍മോണ്‍ ബാലന്‍സ് എന്നിവയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തകരാറിലാകുന്നതിനും കാരണമാകും.
ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് വിറയലും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം. ലെവോതൈറോക്‌സിന്‍ (സിന്തറ്റിക് തൈറോയ്ഡ് ഹോര്‍മോണ്‍) ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്നു. അതുവഴി T4-നെ T3 ഹോര്‍മോണുകളിലേക്കുള്ള പരിവര്‍ത്തനത്തെ ബാധിക്കുന്നു.