തേങ്ങാവെള്ളം കളയുന്നവരാണോ? ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിയൂ
തേങ്ങ പോലെ തേങ്ങാവെള്ളത്തിനും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ദാഹംശമനം, ശരീരജലത്തിന്റെ നിലനില്പ്, പുഷ്ടികരമായ പോഷകങ്ങൾ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങി എല്ലാം ഉൾക്കൊള്ളുന്ന ഈ പ്രകൃതിദത്ത പാനീയം, ദഹനം സുഗമമാക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ചർമ്മത്തിൻറെ തിളക്കം നിലനിർത്തുകയും ചെയ്യുന്നു. തേങ്ങ പൊട്ടിക്കുമ്പോൾ നാം എളുപ്പത്തിൽ കളയുന്ന ഈ വെള്ളം, ശരീരത്തിന് എത്രത്തോളം ഗുണകരമാണെന്ന് നിങ്ങൾ അറിഞ്ഞില്ലല്ലോ!..

തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. കാർബോഹൈഡ്രേറ്റ്, ഇലക്ട്രോലൈറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ എനർജി ഡ്രിങ്കായും കുടിക്കാം. ക്രിസ്റ്റലൈസേഷൻ കുറയ്ക്കുന്നതിലൂടെ കിഡ്‌നി സ്റ്റോൺ ഉണ്ടാകുന്നത് തടയാൻ തേങ്ങാവെള്ളം സഹായിക്കുന്നു. ജലാംശം നിലനിൽക്കുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനവും സുഗമമാകുന്നു.
തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, വൈറ്റമിൻ സി, മഗ്നീഷ്യം എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി തുടങ്ങിയ തണുപ്പുകാലരോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. തേങ്ങാവെള്ളം ചർമ്മത്തിലെ ജലാംശവും തിളക്കവും നിലനിർത്തി വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കുന്നു.
തേങ്ങാ വെള്ളത്തിന്റെ ആൽക്കലൈൻ സ്വഭാവം ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാകുന്നു. അസിഡിറ്റി കുറയ്ക്കാനും ഇത് സഹായിക്കുന്നു.തേങ്ങാവെള്ളത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നീ സംയുക്തങ്ങൾ നിർജ്ജലീകരണം കാരണമുണ്ടാകുന്ന പേശിവലിവിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ഇത്രയേറെ ഗുണങ്ങളുള്ള തേങ്ങാവെളളം ഇനി കളയല്ലേ.