ഗ്രാമ്പൂ ചവച്ചു കഴിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!
"കറികൾക്ക് മണം നൽകാൻ മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കാനും ഗ്രാമ്പൂവിന് സവിശേഷമായ കഴിവുണ്ട്. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ'
"കറികൾക്ക് മണം നൽകാൻ മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കാനും ഗ്രാമ്പൂവിന് സവിശേഷമായ കഴിവുണ്ട്. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ' എന്ന സംയുക്തമാണ് ഇതിന് ഔഷധഗുണങ്ങൾ പകരുന്നത്. ദിവസവും ഗ്രാമ്പൂ ചവയ്ക്കുന്നത് ശീലമാക്കിയാൽ അത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഗ്രാമ്പൂവിന്റെ ആരോഗ്യരഹസ്യങ്ങൾ താഴെ പറയുന്നവയാണ്."
എല്ലുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം
ഗ്രാമ്പൂവിന്റെ ആൻറി ഓക്‌സിഡന്റ്, ആന്റിമൈക്രോബിയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക‌്ടീരിയയെ പ്രതിരോധിക്കുകയും, ചർമ്മത്തിനുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്‌ക്കുകയും, ഓക്‌സിഡേറ്റീവ് ഡാമേജിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഇതു വഴി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഗ്രാമ്പൂവിൽ മാംഗനീസും മറ്റ് ധാതുക്കളും ധാരാളമായുണ്ട്. ഇവ എല്ലുകളുടെ രൂപീകരണത്തിനും കാർട്ടിലേജിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും. ഗ്രാമ്പൂ എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്തുകയും പ്രായമാകുമ്പോൾ എല്ലുകളുടെ പ്രശ്നങ്ങൾ കുറയ്‌ക്കുകയും ചെയ്യും ദിവസവും ഗ്രാമ്പൂ ഉപയോഗിക്കുന്നത് ആരോഗ്യവും സൗഖ്യവും ഏകും സൗന്ദര്യവും വെൽനസും ലഭിക്കാൻ മികച്ച ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ
ശ്വസനസംബന്ധമായ ആരോഗ്യം
ഗ്രാമ്പൂവിന് ആന്റിമൈക്രോബിയൽ ഗുണങ്ങളും എക്സ്പെക്ടോറന്റ് ഗുണങ്ങളും ഉണ്ട്. ഗ്രാമ്പൂ ചവയ്ക്കുകയോ ആവിപിടിക്കുമ്പോഴോ ചായയിലോ ഗ്രാമ്പൂ ചേർക്കുന്നത് കഫശല്യം ഇല്ലാതാക്കാനും ചുമ അകറ്റാനും തൊണ്ടയുടെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ ചവയ്ക്കുന്നത് ശ്വാസനാളിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ഗ്രാമ്പൂ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസം ഒരു ഗ്രാമ്പൂ കഴിച്ചാൽ പോലും ലിപ്പിഡ് പ്രൊഫൈലും വാസ്കുലാർ ഹെൽത്തും മെച്ചപ്പെടും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതോടെപ്പം ദിവസവും ഗ്രാമ്പൂ ചവയ്ക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും