കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? ഭക്ഷണശീലങ്ങളിൽ വരുത്താം ഈ മാറ്റങ്ങൾ
ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് പല മലയാളികളെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. പുറമേ ആരോഗ്യവാന്മാരായി തോന്നുന്നവരിലും ഈ പ്രശ്നം ഉണ്ടാകാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് പല മലയാളികളെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. പുറമേ ആരോഗ്യവാന്മാരായി തോന്നുന്നവരിലും ഈ പ്രശ്നം ഉണ്ടാകാം എന്നതാണ് ഇതിന്റെ പ്രത്യേകത. വ്യക്തമായ ലക്ഷണങ്ങളില്ലാതെ ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കും. എന്നാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ പിന്തുടരാവുന്ന ചില ലളിതമായ മാർഗങ്ങൾ പരിചയപ്പെടാം.
ആരോഗ്യകരമായ ഭക്ഷണം
നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് കൊളസ്ട്രോളിനെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു. ഓട്സ്, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക. നട്ട്സിലുള്ള കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
വ്യായാമം ചെയ്യുക
ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നടക്കുകയും, സൈക്ലിംഗ് ഒക്കെ ചെയ്യുക. അരമണിക്കൂറെങ്കിലും സൈക്ളിങ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
പുകവലി ഉപേക്ഷിക്കുക
പുകവലിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ നശിക്കുകയും രക്തക്കുഴലുകളെ ബാധിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
ജങ്ക് ഫുഡുകൾ ഒഴിവാക്കുക
വറുത്ത ഭക്ഷണങ്ങൾ, ബട്ടർ, റെഡ് മീറ്റ് എന്നിവയിൽ വളരെയധികം ട്രാൻസ് ഫാറ്റുകളുണ്ട്. അതിനാൽ അവ കഴിക്കുന്നത് കുറയ്ക്കുക. അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂടുവാൻ ഇടയാക്കും.