ദിവസവും ഒരു മണിക്കൂർ പോലും ശരീരം അനക്കാത്ത കുട്ടികൾ; ആശങ്കയുയർത്തി പുതിയ ആഗോള പഠനം

 കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ. 11 മുതൽ 17 വയസ്സുവരെയുള്ളവരിൽ നാലിൽ ഒരാൾക്ക് കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസത്തിലും കുറഞ്ഞത് 60 മിനിറ്റ് ശാരീരിക പ്രവർത്തനം ലഭിച്ചിട്ടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഏകദേശം 24 കോടി കുട്ടികളെയാണ് ഈ കണക്ക് പ്രതിനിധീകരിക്കുന്നത്.
 
ആഴ്ചയിലെ ഏഴ് ദിവസവും സജീവമായി വ്യായാമമോ കായികപ്രവർത്തനങ്ങളോ ചെയ്യുന്ന കൗമാരക്കാർ വെറും 14 ശതമാനം മാത്രമാണ്. ശരാശരിയിൽ ആഴ്ചയിൽ 2.7 ദിവസമാണ് കൗമാരക്കാർ ശാരീരികമായി സജീവമായിരുന്നത്. പെൺകുട്ടികളിലാണ് ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് കൂടുതൽ പ്രകടമാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ശാരീരിക അധ്വാനമില്ലാത്ത ജീവിതശൈലി ഭാവിയിൽ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാം. കളികൾ, നടത്തം, സൈക്കിൾ സവാരി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ ദിനചര്യയിൽ ഇടം നൽകേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഓർമിപ്പിക്കുന്നത്.