ചെറുപയറിന്റെ ഗുണങ്ങൾ അറിയാം
പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറ്റവും ആരോഗ്യകരമാണ് ചെറുപയര്‍(green gram). ലോകത്തിലെ സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നായതിനാൽ ചെറു പയർ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു.
നിറയെ ഫൈബർ, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, അയൺ പലതരം വിറ്റാമിനുകൾ എന്നിവക്കൊപ്പം ചെറുപയറിൽ സിങ്കും അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സുഗമമാക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
• പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ ഇതിൽ സമ്പന്നമായുണ്ട്. ഇവ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഹൈ ബ്ലഡ്പ്രഷറിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.
• മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് കൂടുതൽ പ്രയോജനപ്രദമാണ്. കാരണം ഇതിൽ കലോറി വളരെ കുറവും ഫ്രീ അമിനോ ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും വളരെ കൂടിയ അളവിലുമായിരിക്കും.
• മുളപ്പിച്ച ചെറുപയർ ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമായിരിക്കും. അതുകൊണ്ട്, ഇത് പതിവായി കഴിച്ചാൽ ഡയബറ്റീസ്, ഹാർട്ട് ഡിസീസ്, ചിലതരം കാൻസറുകൾ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.
• ചെറുപയർ ബാഡ് കൊളസ്ട്രോളിനെയും നിയന്ത്രിക്കും അതിനാൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.
• ചെറുപയറിൽ അയണും അടങ്ങിയിട്ടുണ്ട്. അതിനാൽ ഡോക്‌ടറുടെ നിർദ്ദേശാനുസരണം ഗർഭകാലത്ത് ചെറുപയർ കഴിക്കാം.
• ചെറുപയറിൽ പെക്ടിൻ എന്ന പേരുള്ള സൊല്യുബിൾ ഫൈബർ ഉണ്ട്. ദഹനവ്യവസ്ഥയെ ശരിയായ നിലയിലാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും. ഇത് പതിവായി കഴിച്ചാൽ വൻക്കുടലിൽ ഗുഡ് ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കും.