ദിവസവും ചിയ സീഡ്‌സ് കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് ഇതെക്കെ...
ചിയ സീഡ്‌സ് എന്നത് ഇന്ന് ലോകമെമ്പാടും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരുടെ ഇടയിൽ താരമായി മാറിയ ഒരു സൂപ്പർഫുഡാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, കാത്സ്യം എന്നിവയുടെയെല്ലാം കലവറയാണ് ഈ ചെറിയ വിത്തുകൾ.
ചിയ സീഡ്‌സ് എന്നത് ഇന്ന് ലോകമെമ്പാടും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരുടെ ഇടയിൽ താരമായി മാറിയ ഒരു സൂപ്പർഫുഡാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, കാത്സ്യം എന്നിവയുടെയെല്ലാം കലവറയാണ് ഈ ചെറിയ വിത്തുകൾ. ഇവ ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ ദിവസേന ചിയ സീഡ്‌സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ചിലർക്ക് ചിയസീഡ് കഴിക്കുന്നത് മൂലം അലർജി ഉണ്ടാകും. ഛർദി, വയറിളക്കം, നാവിനും ചുണ്ടിനും ചൊറിച്ചിൽ ഇവ ഉണ്ടാകാം. ഗുരുതരമായ കേസുകളിൽ ഭക്ഷണ അലർജി, അനാഫിലാക്സിസ് എന്ന ജീവനു തന്നെ അപകടമായേക്കാവുന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇതു വന്നാൽ ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുകയും തൊണ്ടയ്ക്കും നെഞ്ചിനും മുറുക്കം അനുഭവപ്പെടുകയും ചെയ്യും.
ഒരിനം ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആൽഫാ ലിനോലെനിക് ആസിഡ്, ചിയ സീഡിൽ ധാരാളമുണ്ട്. ഒമേഗ 3 ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും ആൽഫ, ലിനോലെനിക് ആസിഡ് (ALA), ഡോക്കോസഫെക്സനോയ്ക് ആസിഡ് (DHA), എയ്കോസപെന്റനോയ്ക് ആസിഡ് (EPM) എന്നിവയായി മാറുന്നു. ഇവ പ്രോസ്റ്റേറ്റ് കാൻസറിലേക്കു നയിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചിയ സീഡ് പൊതുവെ സുരക്ഷിതമാണ് എങ്കിലും അത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടലുണ്ടാവാൻ സാധ്യത കൂടുതലാണ്. വളരെ സൂക്ഷിച്ച് അവ കഴിക്കാൻ ശ്രദ്ധിക്കണം. വിഴുങ്ങാൻ പ്രയാസം ഉള്ളവരാണെങ്കിൽ പ്രത്യേകിച്ചും. വെള്ളത്തിലിടുമ്പോൾ ചിയസീഡ് വെള്ളം വലിച്ചെടുത്ത് അതിന്റെ ഭാരത്തിന്റെ 10–12 ഇരട്ടി ഭാരം വയ്ക്കും. അതുകൊണ്ടാണ് ഇത്തരത്തിൽ വിഴുങ്ങുമ്പോൾ പ്രയാസം ഉണ്ടാവുന്നത്.
അൾസറേറ്റീവ് കോളൈറ്റിസ് ക്രോൺസ് ഡിസീസ് തുടങ്ങിയ ഇൻഫ്ലമേറ്ററി ബവൽ ഡിസീസുകൾ (IBS) ഉള്ളവർ ചിയ സീഡിന്റെ ഉപയോഗം പരിമിതപ്പെടുത്തണം.
ചിയ സീഡിൽ നാരുകൾ ധാരാളം ഉണ്ട്. ഒരു ഔൺസ് ചിയ സീഡിൽ 11 ഗ്രാം നാരുകൾ ഉണ്ട്. ഇത് ഉദരത്തിലെ ബാക്ടീരിയകൾക്ക് ഗുണം ചെയ്യും. എന്നാൽ നാരുകൾ (Fibre) കൂടുതലായാൽ വയറുവേദന, മലബന്ധം, വയറിളക്കം, വയറു കമ്പിക്കൽ (bloating), വായു കോപം എന്നിവയ്ക്ക് കാരണമാകും.