കെമിക്കൽ ഷാംപൂകൾക്ക് വിട; മുടിയുടെ ആരോഗ്യത്തിന് അടുക്കളയിലെ സവാള മതി
ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശനമാണ് കൊഴിച്ചിൽ.
Aug 18, 2026, 10:45 IST
ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശനമാണ് കൊഴിച്ചിൽ.മുടി കൊഴിച്ചിൽ അമിതമായാൽ വളരെ ബുദ്ധിമുട്ടാണ്. പിന്നെ, മുടിയുടെ ഉള്ള് കുറയാൻ തുടങ്ങും. അതുപോലെ, ആണുങ്ങളിൽ ആണെങ്കിൽ കഷണ്ടി വരാൻ ആരംഭിക്കും. സ്ത്രീകളിൽ നെറ്റി കയറുന്നതും മുടി ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് അമിതമായി കൊഴിയുന്നതും കാണാൻ സാധിക്കും.
.സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായിക്കും.
. പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.